Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ചാ​ന്ദ്ര​ദി​നം 2019: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള സ്പേ​സ് ക്യാ​ന്പ് തു​ട​ങ്ങി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പും യു​എ​ൽ​സി​സി​എ​സു​മാ​യി ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന സ്പേ​സ് ക്യാ​ന്പ് സ​ർ​വ​ക​ലാ​ശാ​ലാ ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ തു​ട​ങ്ങി.

മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി​യ​തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​ഠ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ക്യാ​ന്പ് വി​എ​സ്എ​സ് മു​ൻ ശാ​സ്ത്ര​ജ്ഞ​ൻ വി.​പി. ബാ​ല​ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഊ​രാ​ളു​ങ്ക​ൽ സ​ഹ​ക​ര​ണ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ര​മേ​ശ​ൻ പാ​ലേ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബം​ഗ്ളൂ​രു ഐ​എ​സ്ആ​ർ​ഒ മു​ൻ ഡ​യ​റ​ക്ട​ർ ഇ.​കെ. കു​ട്ടി, ഡോ. ​ബ​ക്ഷി, വ​കു​പ്പ് മേ​ധാ​വി ഡോ. ​എ.​എം. വി​നോ​ദ്കു​മാ​ർ, ഡോ. ​എം.​എം. മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഡോ. ​ടി. മു​ഹ​മ്മ​ദ് ഷാ​ഹി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പേ​സ് സ​യ​ൻ​സി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​ന്പി​ൽ കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ലെ ഡോ. ​സു​ജി​ത്ത്, ഇ.​കെ. റ​ഫീ​ഖ്, ഡോ. ​പി.​ജെ. ഭ​ട്ട് തു​ട​ങ്ങി​യ പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്പോ​ർ​ട്സ് ക​ല​ണ്ട​റാ​യി

തേ​ഞ്ഞി​പ്പാ​ലം: 201920 വ​ർ​ഷ​ത്തേ​ക്കു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്പോ​ർ​ട്സ് ക​ല​ണ്ട​ർ ത​യ്യാ​റാ​യി. വി​വി​ധ കോ​ള​ജു​ക​ളി​ലെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​രും സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക വ​കു​പ്പ് അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. യോ​ഗം പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളും വേ​ദി​ക​ളും. ഫു​ട്ബോ​ൾ (പു​രു​ഷ, വ​നി​ത) സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യം, ക്രി​ക്ക​റ്റ്​ശ്രീ കേ​ര​ള വ​ർ​മ്മ കോ​ളേ​ജ്, ഹാ​ന്‍റ്ബോ​ൾ (പു​രു​ഷ) കോ​ട​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ഹാ​ന്‍റ്ബോ​ൾ വ​നി​ത (വി​മ​ല കോ​ള​ജ്), ഖൊ​ഖൊ (പു​രു​ഷ) ക്രൈ​സ​റ്റ് കോ​ള​ജ്, ഖൊ​ഖൊ (വ​നി​ത) പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജ്, വോ​ളി​ബോ​ൾ (പു​രു​ഷ) എ​സ്എ​ൻ​ജി​എ​സ്, വോ​ളി​ബോ​ൾ (വ​നി​ത) സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ്, ആ​ർ​ച്ച​റി (പു​രു​ഷ, വ​നി​ത) പ​ഴ​ശി​രാ​ജ കോ​ള​ജ്, അ​ത് ല​റ്റി​ക്സ് (കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല), അ​ക്വാ​റ്റി​ക്സ് (ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജ്), ബാ​ഡ്മി​ന്‍റ​ണ്‍ (പു​രു​ഷ, വ​നി​ത) സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്.


ബി​സി​ന​സ് ക്വി​സ് ന​ട​ത്തി

തേ​ഞ്ഞി​പ്പാ​ലം: കൊ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ്രൊ​ഫ. പി. ​മോ​ഹ​ന്‍റെ ബ​ഹു​മാ​നാ​ർ​ത്ഥം കൊ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഗു​രു​വ​ന്ദ​ന​യും ചേ​ർ​ന്ന് ബി​സി​ന​സ് ക്വി​സ് സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ത്തി​ൽ കു​സാ​റ്റ് സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ കെ. ​ഋ​ത്വി​ക് ഒ​ന്നാം സ്ഥാ​നം നേ​ടി. എം.​എ​സ്. അ​ഖി​ൽ ഘോ​ഷ്, (തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്) ര​ണ്ടും, വി.​ആ​ർ. ശ​ര​ത് (കൊ​ല്ലം ടി​കെ​എം​സി​ഇ കോ​ള​ജ്) മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ വി​ത​ര​ണം ചെ​യ്തു. ര​ജി​സ്ട്രാ​ർ ഡോ. ​എം. മ​നോ​ഹ​ര​ൻ, വ​കു​പ്പ് മേ​ധാ​വി ഡോ. ​എം.​എ. ജോ​സ​ഫ്, ഡോ. ​ഇ.​കെ. സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ഫ്എ​സി​ടി ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി​ൽ രാ​ഘ​വ​ൻ ക്വി​സ് മാ​സ്റ്റ​റാ​യി.



ജീ​വ​ൻ ര​ക്ഷാ ടെ​ക്നി​ക്കി​ൽ പ​രി​ശീ​ല​നം ന​ൽ​കി
മാ​ത്ത​മാ​റ്റി​ക്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം
ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട് പ്രോ​ഗ്രാം
കാ​ലി​ക്ക​ട്ടി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​നു ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ തീ​രു​മാ​നം
എം​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​നം
സ്വി​മ്മിം​ഗ് ട്രെ​യി​ന​ര്‍ (വ​നി​ത) അ​ഭി​മു​ഖം
സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
പ​രീ​ക്ഷ​ക​ൾ മാ​റ്റി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്ന​ത്തെ പ​രീ​ക്ഷ മാ​റ്റി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എംഎ/ എംഎസ് സി മൂല്യനിർണയ ക്യാന്പ്
ഓപ്പണ്‍ സ്ട്രീം ഡിഗ്രി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എം​ബി​എ പ്ര​വേ​ശ​നം
ഓ​ൺ​ലൈ​ൻ ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം
എ​ൻ​എ​സ്എ​സ് എം​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്: ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​മു​ഖം
ടെ​ക്നീ​ഷ​ൻ അ​ഭി​മു​ഖം
കാ​ലി​ക്ക​ട്ട് : പ​രീ​ക്ഷാ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​ൻ ചോ​ദ്യ​ബാ​ങ്ക് ത​യാ​റാ​ക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.