ബിപിഎ ഡിഗ്രി മേഴ്സി ചാൻസ് ആന്വൽ സ്കീം (വോക്കൽ, വീണ, വയലിൻ, മൃദംഗം, ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് അഞ്ചു മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി 10ന് ഹാജരാകണം.
ടൈംടേബിൾ
സൈക്കോളജി വിഭാഗം ഓഗസ്റ്റ് 14 മുതൽ നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് (ജറിയാട്രിക്സ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റ് 21 മുതൽ ആരംഭിക്കുന്ന ബികോം ആന്വൽ സ്കീം (പ്രൈവറ്റ്, എസ്ഡിഇ) സപ്ലിമെന്ററി ഉൾപ്പെടെ ഒന്നും രണ്ടും വർഷ പാർട്ട് ഒന്നും രണ്ടും പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
യുജി/പി.ജി. പ്രവേശനം2019
ഓണ്‍ലൈനായി പുതിയ ഓപ്ഷനുകൾ സ്വീകരിച്ച് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രത്യേക അലോട്ട്മെന്റ്.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ യുജി/ പി.ജി. പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പുതിയ ഓപ്ഷനുകൾ സ്വീകരിച്ച് അലോട്ട്മെന്റ് നടത്തും. ഒഴിവുള്ള സീറ്റുകളുടെ വിവരം ഇന്ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. വിദ്യാർഥികൾ തങ്ങളടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം പുതിയ ഓപ്ഷനുകൾ ഓണ്‍ലൈനായി നൽകുവാൻ കഴിയും. പ്രവേശന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഒഴിവുകളുടെ എണ്ണം പരിശോധിച്ച ശേഷം ഓപ്ഷനുകൾ നൽകുക.
മുൻപ് നൽകിയിരിക്കുന്ന ഒരു ഓപ്ഷനുകളും (ഹയർ ഓപ്ഷനുകൾ ഉൽപ്പെടെ) പരിഗണിക്കുന്നതല്ല. പുതിയ ഓപ്ഷനുകൾ ഇന്നു മുതൽ ഓഗസ്റ്റ് 01 വരെ നൽകണം. പുതിയ ഓപ്ഷനുകൾ മാത്രം പരിഗണിച്ച് ഓഗസ്റ്റ് രണ്ടിന് യു.ജി/പി.ജി. അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. ഓഗസ്റ്റ് മൂന്ന്, അഞ്ച് തീയതികളിലാണ് കോളജ്തല പ്രവേശനം. സർട്ടിഫിക്കറ്റുകൾ ( ഉദാ. ജാതി, വരുമാനം, ടിസി, നോണ്‍ ക്രീമിലെയർ, എൻഎസ്എസ്,എൻസിസി, വിമുക്ത ഭടൻമാരുടെ ആശ്രിതർ, മുന്നോക്ക സമുദായത്തിലെ പിന്നോക്കം നിൽക്കുന്നവർ മുതലായവ) മുൻകൂറായി തന്നെ നേടിവക്കേണ്ടതാണ്. നിലവിൽ ഒരിടത്തും പ്രവേശനം ലഭിക്കാതെ പ്രത്യേക അലോട്ട്മെന്റ് വഴി പ്രവേശനം നേടുന്നവർക്ക് രേഖകൾ ഹാജരാക്കാൻ അധിക സമയം അനുവദിക്കുന്നതല്ല.
മെറിറ്റ്, മറ്റു സംവരണ വിഭാഗക്കാർ, ഇബിഎഫ്സി,എസ്സി/എസ്ടി, ഭിന്നശേഷിക്കാർ തുടങ്ങി വിവിധ കാറ്റഗറിയിലുള്ള ഒഴിവുകളിലേക്ക് പുതിയ ഓപ്ഷനുകൾ നൽകാം. ഗവണ്മെന്റ്, എയ്ഡഡ്, സ്വാശ്രയ, യുഐടി, ഐഎച്ച്ആർഡി തുടങ്ങിയ എല്ലാ അഫിലിയേറ്റ് കോളജുകളിലുമുള്ള ഒഴിവുകളിലേയ്ക്ക് ഓപ്ഷനുകൾ നൽകാൻ കഴിയും.
ഒഴിവുകൾ സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ശേഷം ടി.സിയിലൂടെ ഒഴിവുവരുന്ന സീറ്റുകളിലും ഈ അലോട്ട്മെന്റിലൂടെ നികത്തും. നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് പുതിയ അഞ്ച് ഓപ്ഷനുകൾ നൽകാം. ഒന്നാമത്തെ ഓപ്ഷനിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും ഹയർ ഓപ്ഷനുകൾ കാൻസൽ ചെയ്തവർക്കും പുതിയ ഓപ്ഷനുകൾ നൽകുവാൻ സാധിക്കുന്നതല്ല.
നിലവിൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പ്രത്യേക അലോട്ട്മെന്റ് വഴി പ്രവേശനം ഉറപ്പായാൽ മാത്രമെ ടിസി വാങ്ങുവാൻ പാടുള്ളു. പ്രത്യേക അലോട്ട്മെന്റിലേക്ക് സർവകലാശാലയ്ക്ക് നേരിട്ട് അപേക്ഷകൾ ഒന്നും തന്നെ അയക്കേണ്ടതില്ല. ഓണ്‍ലൈനായി മാത്രം അപേക്ഷിച്ചാൽ മതിയാകും.
നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾ തങ്ങൾക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ പ്രത്യേക അലോട്ട്മെന്റിൽ ഓപ്ഷനുകൾ നൽകരുത്. ഓപ്ഷനുകൾ നൽകി അലോട്ട്മെന്റ് ലഭിച്ചാൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കണം.
സ്പോർട്സ് ക്വാട്ട പ്രവേശനം സംബന്ധിച്ച്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി.
വിദ്യാർഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് നോക്കാം. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ ഇന്ന് രേഖാമൂലം സർവകലാശാലയിൽ പരാതി നൽകണം. ഈ പരാതികൾ പരിഗണിച്ച ശേഷം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം ഇന്ന്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ യുജി/ പിജി പ്രോഗ്രാമുകളിലെ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്തുന്നു. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (അപേക്ഷകനോ/അപേക്ഷകന്റെ പ്രതിനിധിയോ) സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 11നു മുൻപായി കോളജിൽ ഹാജരാകണം. 11നു ശേഷം ഹാജരാകുന്ന വിദ്യാർഥികളെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരത്തിൽ തെറ്റുകൾ കണ്ടെത്തുകയോ മേൽ നിർദേശിച്ച സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരാകാതെയിരുന്നാലോ റാങ്ക് ലിസ്റ്റിലെ അടുത്ത അപേക്ഷകനെ പരിഗണിക്കും.
കമ്മ്യൂണിറ്റി ക്വാട്ടയിലെ വിവിധ വിഷയങ്ങളിലെ സീറ്റുകളുടെ എണ്ണം വെബ്സൈറ്റിലും കോളജ് നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കും. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം നടത്തുക. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.