എട്ടാം സെമസ്റ്റർ ബിഡെസ്സ് ഡിഗ്രി പരീക്ഷ ഏഴിന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്നു നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പേപ്പർ II Law of Crimes Criminal Procedure Code പരീക്ഷ ആറിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
ഇന്നു നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംപിഎ/എംഎസ്ഡബ്ല്യൂ/എംഎഎച്ച്ആർഎം/എംഎംസിജെ (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകൾ 19 ലേയ്ക്ക് മാറ്റി.
പരീക്ഷാഫലം
2019 ജൂലൈയിൽ നടന്ന പത്താം സെമസ്റ്റർ ബിആർക്ക് റെഗുലർ ആൻഡ് സപ്ലിമെന്ററി (2013 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎ മ്യൂസിക് പ്രാക്ടിക്കൽ അഞ്ചുമുതൽ അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
സർവകലാശാലയിലേയും യൂണിവേഴ്സിറ്റി കോളജിലേയും പഠന വകുപ്പുകളിലേക്കും ലക്ഷ്മീബായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്കും എംഫിൽ പ്രവേശന പരീക്ഷകൾക്കുളള ഹാൾടിക്കറ്റ് admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്രവേശന പരീക്ഷ
കാര്യവട്ടം സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, (സായി എൽഎൻസിപിഇ) 2019 20 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബിപിഎഡ് 2 വർഷം) കോഴ്സിന് എസ്സി/എസ്ടി വിഭാഗത്തിന് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ഏഴ് ഒഴിവുകളിലേയ്ക്ക് (പെണ്‍കുട്ടികൾ 5 & ആണ്‍കുട്ടികൾ 2) നിശ്ചിത യോഗ്യതയുളള എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: എതെങ്കിലും വിഷയത്തിൽ ബിരുദം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം (അസ്സൽ) അഞ്ചിന് രാവിലെ എട്ടിന് കോളജിൽ ഹാജരാകണം. ഈ കോഴ്സിലേയ്ക്ക് 2019 20 അധ്യയന വർഷം പ്രവേശന പരീക്ഷയ്ക്ക് ഹാജരായവർ അപേക്ഷിക്കാൻ യോഗ്യരല്ല. വിശദവിവരങ്ങൾക്ക് www.lncpe.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
യുജി/പിജി സ്പോർട്സ് ക്വാട്ട പ്രവേശനം
സ്പോർട്സ് ക്വാട്ട അപേക്ഷകളിൻമേലുള്ള പരിശോധന പൂർണമാകാത്ത സാഹചര്യത്തിൽ ഇന്ന് വിവിധ കോളജുകളിൽ നടക്കുമെന്നറിയിച്ചിരുന്ന സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള പ്രവേശനം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.