പുതുക്കിയ പരീക്ഷാതീയതി
22 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എൽഎൽബി (മൂന്ന് വർഷം) ഡിഗ്രി പരീക്ഷ 31 ലേക്കും നാലാം സെമസ്റ്റർ ബിഎ (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷ 24 ഉച്ചയ്ക്ക് 1.30 ലേക്കും മാറ്റി. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓണ്‍ലൈൻ രജിസ്ട്രേഷൻ
സെപ്റ്റംബർ 18ന് ആരംഭിക്കുന്ന ബിഎ (എസ്ഡിഇ ബിരുദ (2017 അഡ്മിഷൻ)) മൂന്നും നാലും സെമസ്റ്റർ പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റാം
മേയ്, ജൂണിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംബിഎ സപ്ലിമെന്ററി 2019 (വിദൂര വിദ്യാഭ്യാസം) പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ 20നു ശേഷം ഹാൾടിക്കറ്റുകൾ ഹാജരാക്കി അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം.
പരീക്ഷാഫലം
2019 മാർച്ചിൽ നടന്ന സിബിസിഎസ് ബികോം അഞ്ചാം സെമസ്റ്റർ 2010, 2011 അഡ്മിഷൻ (മേഴ്സിചാൻസ്), 2012 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 29 വരെ അപേക്ഷിക്കാം. ഇതിനായി കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാം. മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, പോളിമർ കെമിസ്ട്രി, എംഎ മലയാളം, തമിഴ് പരീക്ഷാഫലം വെബ്സൈറ്റിൽ. 2019 ജൂണിൽ നടത്തിയ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്സി കന്പ്യൂട്ടേഷണൽ ബയോളജി, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, മാത്തമാറ്റിക്സ്, എൻവിയോണ്മെന്റൽ സയൻസസ് എംഎഡ് 20172019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
2019 ഒക്ടോബറിൽ നടക്കുന്ന മൂന്നാം സെമസ്റ്റർ എംഎഡ് (2018 സ്കീം) റെഗുലർ ഡിഗ്രി 2015 സ്കീം സപ്ലിമെന്ററി പരീക്ഷയ്ക്ക് സെപ്റ്റംബർ 16 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 20 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 26 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം(പി.ജി) 2019; ജനറൽ/മറ്റ് വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് മേഖല തലത്തിൽ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യുഐടി/ ഐഎച്ച്ആർഡി കോളജുകളിൽ ഒന്നാം വർഷ പി.ജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. കൊല്ലം മേഖലയിലും ആലപ്പുഴ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളജുകളിലേയ്ക്ക് 22നു യഥാക്രമം കൊല്ലം എസ്.എൻ കോളജിലും, ആലപ്പുഴ എസ്.ഡി.കോളജിലും, തിരുവനന്തപുരം മേഖലയിലും അടൂർ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളജുകളിലേയ്ക്ക് 24നു യഥാക്രമം സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ഹാളിലും അടൂർ സെന്റ് സിറിൾസ് കോളജിലുമാണ് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്. എസ്സി/എസ്ടി സ്പോട്ട് അലോട്ട്മെന്റിനു ശേഷം ഒഴിവ് വന്ന സീറ്റുകൾ അർഹരായ മറ്റു വിഭാഗങ്ങളിലേയ്ക്ക് നിയമാനുസൃതം മാറ്റി ഈ സ്പോട്ട് അലോട്ട്മെന്റ് വഴി നികത്തും. രാവിലെ ഒന്‍പതു മുതൽ 11വരെ വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. ഈ സമയത്തിനകം ഹാജരായി രജിസ്റ്റർ ചെയ്തവരിൽ നിന്നും റാങ്ക് പട്ടിക തയാറാക്കി സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ കോളജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കോളജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്ട്രേഷൻ സമയം (രാവിലെ 9 മുതൽ 11 മണി വരെ) കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ.
സ്പോട്ട് അലോട്ട്മെന്റിനായി സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ ഒന്നും തന്നെ അയയ്ക്കേണ്ടതില്ല.