പിഎസ് സി ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന്
കാലിക്കട്ട് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോയില്‍ ആരംഭിക്കുന്ന പിഎസ് സി ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് നടക്കും. രാവിലെ പത്തിന് ഗാന്ധി ചെയര്‍ ഹാളിലാണ് പരിപാടി. വണ്‍ടൈം രജിസ്ട്രേഷന് , സര്‍ട്ടിഫിക്കറ്റ് അപ്ലോഡിംഗ്, റാങ്ക് ലിസ്റ്റ്/ഷോര്‍ട്ട് ലിസ്റ്റ് എന്നിവ പരിശോധിക്കുന്ന വിധം തുടങ്ങിയ സേവനങ്ങളെക്കുറിച്ച് അവബോധം നല്‍കുകയെന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. ഫോണ്‍ :0494 2405540/ 9496759202.
കാഴ്ചവൈകല്യമുള്ളവര്‍ക്കുള്ള ഡിജിറ്റല്‍ പുസ്തക നിർമാണം
കാഴ്ചവൈകല്യമുള്ളവര്‍ക്കുള്ള പുസ്തക നിർമാണ രംഗത്തെ നൂതന സാങ്കേതിക വിദ്യയായ 'ഇ പബ് ത്രി' പ്രോട്ടോക്കോള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ടോക്കിംഗ് പുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതിന് സെപ്തംബര്‍ രണ്ട് മുതല്‍ നാല് വരെ ശില്പശാല സംഘടിപ്പിക്കുന്നു. കാലിക്കട്ട് സര്‍വകലാശാലാ ലൈബ്രറിയും ചക്ഷുമതി എന്ന സംഘടനയും സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. സിഎച്ച് മുഹമ്മദ് കോയ ലൈബ്രറി ഹാളിലാണ് പരിപാടി. കാഴ്ചവൈകല്യമുള്ളവര്‍ക്ക് വേണ്ടി ഡിജിറ്റല്‍ പുസ്തകങ്ങള്‍ നിര്‍മ്മിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും പ്രസിദ്ധീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പരിശീലനം നല്‍കും. ലാപ്ടോപ്പ് കൊണ്ടുവരണം. രജിസ്ട്രേഷന് ഫീസ് ഇല്ല. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഡോ. ടി.എ. അബ്ദുല്‍ അസീസ് (8281304927), ഡോ. വി.എം. വിനോദ് (9447627332).
ഡിസെബിലിറ്റി മാനേജ്മെന്റ് ഓഫീസര്‍ കരാര്‍ നിയമനം
കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമില്‍ (സിഡിഎംആര്‍പി) ഡിസെബിലിറ്റി മാനേജ്മെന്റ് ഓഫീസര്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ഫോട്ടോ, യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം 30ന് ഉച്ചയ്ക്ക് ഒന്നിന് ലഭിക്കണം. വിലാസം: ഡയറക്ടര്‍ സിഡിഎംആര്‍പി, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സൈക്കോളജി, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673635. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ .
വിദൂരവിദ്യാഭ്യാസം ഡിഗ്രി, പിജി പ്രവേശനം 30 വരെ അപേക്ഷിക്കാം
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്ക് 500 രൂപ സൂപ്പര്‍ ഫൈനോടെ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് രേഖകള്‍ സഹിതം 31 വരെ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സ്വീകരിക്കും. വിവരങ്ങള്‍ www.sdeuoc.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288.
രണ്ടാം സെമസ്റ്റര്‍ യുജി പരീക്ഷ
എട്ട് മുതല്‍ നടത്തേണ്ടിയിരുന്ന അഫിലിയേറ്റഡ് കോളജ്/ വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷന്/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റര്‍ യുജി (സിയുസിബിസിഎസ്എസ്) റഗുലര്‍ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബര്‍ 18ന് ആരംഭിക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍ .
പരീക്ഷാഫലം
അഫ്സല്‍ഉല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ (മാര്‍ച്ച് 2019) ലെ ക്ലാസിക്കല്‍ ലിറ്ററേച്ചര്‍ രണ്ടാം പേപ്പറില്‍ ലഭിച്ച മാര്‍ക്കിനെ സംബന്ധിച്ച പരാതിയിന്മേല് നടത്തിയ പ്രത്യേക മൂല്യനിര്‍ണയത്തിന് ശേഷമുള്ള പുതുക്കിയ പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്.
ഗ്രേഡില്‍ മാറ്റമുള്ളവര്‍ ആദ്യം ലഭിച്ച ഗ്രേഡ് കാര്‍ഡ് പരീക്ഷാഭവനിലെ ഇ.ഒ.ടി1 സെക്ഷനില്‍ നിന്ന് പുതുക്കി വാങ്ങണം.
പത്താം സെമസ്റ്റര്‍ ബിആര്‍ക് (2012 സ്കീം) റഗുലര്‍/ സപ്ലിമെന്ററി ജൂണ്‍ 2019 പരീക്ഷാഫലം വെബ്സൈറ്റില്‍ . പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ് എന്നിവ സെപ്റ്റംബര്‍ 19 മുതല്‍ വിതരണം ചെയ്യും.
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎസ് സി ജിയോഗ്രഫി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ ഏഴ് വരെ അപേക്ഷിക്കാം.
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎ പോസ്റ്റ് അഫ്സല് ഉല്‍ഉലമ/ എംഎ ഇസ്ലാമിക് സ്റ്റഡീസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ അഞ്ച് വരെ അപേക്ഷിക്കാം.
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎ മലയാളം/ എംഎ മലയാളം വിത്ത് ജേണലിസം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ അഞ്ച് വരെ അപേക്ഷിക്കാം.