പുതുക്കിയ പരീക്ഷ തീയതി
30ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പേപ്പർ മൂന്ന് പൊളിറ്റിക്കൽ തിയറി ആൻഡ് പൊളിറ്റിക്കൽ തോട്ട്സ്, 31 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി പേപ്പർ നാല് ഫാമിലി ലോ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 16 ലേക്കും സെപ്റ്റംബർ അഞ്ചിലേക്കും പുഃനക്രമീകരിച്ചിരിക്കുന്നു.
പ്രാക്ടിക്കൽ
2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ (138)2 (യ) പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ നാലിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒക്ടോബറിൽ നടക്കുന്ന മൂന്നും നാലും സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒക്ടോബർ 26ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് (റെഗുലർ/സപ്ലിമെന്ററി 2015 സ്കീം) പരീക്ഷയ്ക്ക് സെപ്റ്റംബർ ഏഴുവരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 19വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 24 വരെയും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ജൂലൈയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ബിഎ (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ ഏഴുവരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ വിഭാഗം അഡ്മിഷൻ അവസാന തീയതി
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 20 അധ്യയന വർഷത്തിലേക്ക് യു.ജി.സി അംഗീകൃത യു.ജി പി.ജി പ്രോഗ്രാമുകളിലേക്കുളള അഡ്മിഷൻ 31ന് അവസാനിക്കും. അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കാം. അപേക്ഷയുടെ ശരിപകർപ്പ്, അനുബന്ധരേഖകൾ മുതലായവ അപേക്ഷിച്ച് 31നകം വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫീസിൽ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.ideku.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പി.ജി പ്രവേശനം
ഗവ/എയ്ഡഡ് കോളജുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അലോട്ട്മെന്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ/എയ്ഡഡ് കോളജുകളിലെ ഒഴിവുള്ള പി.ജി സീറ്റുകളിലേക്ക് 31 ന് സർവകലാശാല ആസ്ഥാനത്തുളള സെനറ്റ് ഹാളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. നിലവിൽ ഏതെങ്കിലും കോളജുകളിൽ പ്രവേശനം നേടിക്കഴിഞ്ഞ ആരെയും സ്പോട്ട് അലോട്ട്മെന്റിൽ പരിഗണിക്കില്ല. വിവിധ കോളജുകളിലെ ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. 31ന് രാവിലെ ഒന്‍പതു മുതൽ 11വരെയാണ് രജിസ്ട്രേഷൻ സമയം. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ അധിക സമയം അനുവദിക്കുന്നതല്ല. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ കൊണ്ടുവരേണ്ടതാണ്. നിശ്ചിത സർവകലാശാല ഫീസായ 1040 രൂപ പ്രവേശനം ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേണ്ടതാണ്. ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി ഒഴിവുള്ള സീറ്റുകൾ നികത്തും.
ബിരുദ പ്രവേശനം 2019: ഗവ.എയ്ഡഡ് കോളജുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ്നിലവിൽ പ്രവേശനം ലഭിക്കാത്തവർക്ക് മാത്രം പങ്കെടുക്കാം.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ/എയ്ഡഡ് കോളജുകളിലെ ഒഴിവുളള യു.ജി സീറ്റുകളിലേക്ക് സെപ്റ്റംബർ രണ്ടിന് സർവകലാശാല ആസ്ഥാനത്തുളള സെനറ്റ് ഹാളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ ഏതെങ്കിലും കോളജുകളിൽ പ്രവേശനം നേടിക്കഴിഞ്ഞ ആരെയും സ്പോട്ട് അലോട്ട്മെന്റിൽ പരിഗണിക്കില്ല. വിവിധ കോളജുകളിലെ ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. സെപ്റ്റംബർ രണ്ടിന് രാവിലെ ഒന്പതുമുതൽ 11വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുളളൂ. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ കരുതണം. നിശ്ചിത സർവകലാശാല ഫീസായ 1860 രൂപ പ്രവേശനം ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേണ്ടതാണ്. ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തും.
ഒന്നാം വർഷ ബിരുദ പ്രവേശനം: സ്വാശ്രയ കോളജുകളിലെ പുതിയ കോഴ്സുകൾക്ക് സ്പോട്ട് അലോട്ട്മെന്റ്
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സ്വാശ്രയ കോളജുകളായ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചേർത്തലയിൽ ബികോം (ഇലക്ടീവ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ) ശ്രീ നാരായണഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നങ്ങ്യാർകുളങ്ങരയിൽ ബികോം കൊമേഴ്സ് ആന്റ് ടാക്സ് പ്രൊസീഡ്യുവർ ആന്റ് പ്രാക്ടീസ് (2മ) ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വർക്കലയിൽ ബികോം ഇലക്ടീവ് കോ ഓപ്പറേഷനും, ശ്രീനായണഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചെന്പഴന്തിയിൽ ബിഎസ്സി ജിയോളജിയും അനുവദിച്ചിരിക്കുന്നു. മേൽപറഞ്ഞ കോഴ്സുകളിലെ മെറിറ്റ് സീറ്റുകളുടെ സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ മൂന്നിന് സർവകലാശാല ആസ്ഥാനത്തുളള സെനറ്റ് ഹാളിൽ നടത്തും. രാവിലെ ഒന്‍പതിനും 11 മണിക്കും ഇടയ്ക്ക് രജിസ്റ്റർ ചെയ്യുന്നവരെ ആയിരിക്കും പരിഗണിക്കുക. അലോട്ട്മെന്റ് ലഭിക്കുന്നവർ സർവകലാശാല പ്രവേശന ഫീസായ 1860 (ജനറൽ), 940 (എസ്സി/എസ്ടി) ഉടൻ തന്നെ ഒടുക്കേണ്ടതാണ്. മേൽപറഞ്ഞ കോഴ്സുകളിലെ സ്പോട്ട് അലോട്ട്മെന്റിനു വേണ്ടി സർവകലാശാലയിലേക്ക് അപേക്ഷകൾ ഒന്നും തന്നെ അയയ്ക്കേണ്ടതില്ല. നിലവിൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഉളളവർ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് ഹാജരാക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവർ മാനേജ്മെന്റ് ക്വാട്ട ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഹാജരാക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തി പ്രിന്റൗട്ട് നിർബന്ധമായും ഹാജരാക്കണം. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെ ആരെയും അലോട്ട്മെന്റിന് വേണ്ടി പരിഗണിക്കുന്നതല്ല.