വിദൂര വിദ്യാഭ്യാസ വിഭാഗം 18ന് ആരംഭിക്കുന്ന മൂന്നാം നാലും സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ ഡിഗ്രി പരീക്ഷയുടെ (2017 അഡ്മിഷൻ) വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
20ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽ എം പരീക്ഷയുടെ പുനക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (2013 സ്കീം & 2004 സ്കീം മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് 18 വരെയും 150 രൂപ പിഴയോടുകൂടി 23 വരെയും 400 രൂപ പിഴയോടുകൂടി 26വരെയും ഫീസ് അടച്ച് ഓൺലൈൻ/ഓഫ്ലൈൻ രജിസ്ട്രേഷൻ ചെയ്യാം.
പരീക്ഷാഫലം
2019 ജൂൺ മാസം നടത്തിയ എംഎസ്സി ബയോടെക്നോളജി, എംഎ സംസ്കൃതം ജനറൽ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (201719 ബാച്ച് സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി, എംഎസ്സി ജ്യോഗ്രഫി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 17. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
സീറ്റ് ഒഴിവ്
നിയമ പഠനവകുപ്പിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് 201920 പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ രേഖകളുമായി 16ന് മുമ്പായി ഡിപ്പാർട്ട്മെന്റ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04712308936 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഇന്റർവ്യൂ
കേരള യൂണിവേഴ്സിറ്റിയിലെയും യൂണിവേഴ്സിറ്റി കോളജിലെയും പഠന വകുപ്പുകളിലേക്കും ലക്ഷ്മിഭായി നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്കും എംഫിൽ പ്രവേശനപരീക്ഷ എഴുതിയിട്ടുള്ള വിദ്യാർഥികൾ 16 മുതൽ 25 വരെ അതത് ഡിപ്പാർട്ട്മെന്റുകളിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
യു. ജി /പി. ജി സെന്റ് മൈക്കിൾസ് കോളജ് ചേർത്തലയിലെ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം
സെന്റ് മൈക്കിൾസ് കോളജ് ചേർത്തലയിലെ (യു.ജി /പി.ജി) കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം നാലിന് കോളജിൽ നടക്കും. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികളിൽനിന്ന് അന്നു രാവിലെ 11ന് മുമ്പ് കോളജിൽ ഹാജരാകുന്നവരെ റാങ്ക് ക്രമമനുസരിച്ച് പ്രവേശനം നടത്തും. ന്യൂനപക്ഷ പദവിയുള്ള കോളജ് ആയതുകൊണ്ട് നിലവിൽ ഒഴിവുള്ള എസ്സി /എസ്ടി സീറ്റുകൾ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് പട്ടികയിൽ നിന്നും നികത്തും.കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് പട്ടികയിൽ ഉൾപ്പെട്ട താല്പര്യമുള്ള എല്ലാ വിദ്യാർഥികളും നാലിന് രാവിലെ 11നു മുമ്പായി കോളജിൽ ഹാജരാകണം. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്ന വരെ ഒരു കാരണവശാലും പരിഗണിക്കില്ല. വിവിധ വിഷയങ്ങളിലെ ഒഴിവുകളുടെ എണ്ണം കോളജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. ഈ പ്രവേശനവുമായി ബന്ധപ്പെട്ട് സർവകലാശാലയിലേക്ക് അപേക്ഷകൾ ഒന്നും തന്നെ അയക്കേണ്ടതില്ല.