എംബിഎ (മേഴ്സിചാൻസ് 2009 സ്കീം, ഫുൾടൈം (യുഐഎം ഉൾപ്പെടെ) റെഗുലർ ഈവനിംഗ് ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ. ഹാൾടിക്കറ്റുകൾ അവരവർ പഠിച്ച കോളജുകളിൽ നിന്നും കൈപ്പറ്റി, ഐഎംകെ കാര്യവട്ടത്ത് പരീക്ഷ എഴുതണം.
അവസാന തീയതി
സർവകലാശാലയുടെ കീഴിലുളള അഫിലിയേറ്റഡ് ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയ ട്രെയിനിംഗ് കോളജുകളിലേയ്ക്ക് 2019 21 അധ്യയന വർഷത്തിലേക്കുളള ബിഎഡ് അഡ്മിഷൻ നടത്തുന്നതിനുളള അവസാന തീയതി സെപ്റ്റംബർ ഏഴു വരെ നീട്ടി.
വിദൂര വിദ്യാഭ്യാസം
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ (എസ്ഡിഇ) 2019 20 അധ്യയന വർഷം ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഫീസടച്ച് ഓണ്‍ലൈൻ രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രിന്റൗട്ടും അനുബന്ധരേഖകളും സമർപ്പിക്കാത്തവർ അവ ആറിനകം എസ്ഡിഇ പാളയം ഓഫീസിൽ എത്തിക്കണം. ഓഗസ്റ്റ് 31 വരെ ഓണ്‍ലൈൻ അപേക്ഷകൾ സമർപ്പിച്ചവർക്ക് സെപ്റ്റംബർ ആറുവരെ സർവകലാശാല കാഷ് കൗണ്ടർ/ഓണ്‍ലൈൻ പേയ്മെന്റ് പോർട്ടൽ/ഇന്റർനെറ്റ് ബാങ്കിംഗ്/എസ്ബിഐ ചെലാൻ/ഡിഡി മുഖേന ഫീസ് അടയ്ക്കാം.
പരീക്ഷാഫലം
2019 ജൂണിൽ നടത്തിയ എംഎ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ 2017 2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്‍സൾട്ടൻസി സർവീസ്
സർവകലാശാലയുടെ കീഴിലുളള ജർമൻ പഠന വകുപ്പിൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ശാസ്ത്ര സാങ്കേതിക രേഖകൾ, പാസ്പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ്, ഇന്റർപ്രട്ടേഷൻ തർജ്ജമയും അറ്റസ്റ്റേഷനും ജർമ്മൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്.
പരീക്ഷ മാറ്റി
അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം) (പേപ്പർ നാല് ഫാമിലി ലോ രണ്ട്) സെപ്റ്റംബർ 18 ലേക്കും, നാലാം സെമസ്റ്റർ എംഎ (മലയാളം) (ML 242 സംസ്കൃതം പേപ്പർ II Fables Definitions of Poetic types in Sanskrit Composition and Translation) , നാലാം സെമസ്റ്റർ എംകോം (CO 242 M Paper II Industrial Marketing, CO 242 F Paper II International Finance) എന്നീ പരീക്ഷകൾ 20 ലേക്കും മാറ്റി. പരീക്ഷാകേന്ദ്രങ്ങൾക്കും സമയക്രമത്തിനും മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.