എംഎഫ്എ പരീക്ഷകൾക്ക് ഏഴുവരെ അപേക്ഷിക്കാം
തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ 19 മുതൽ നടക്കുന്ന ഒന്നാം വർഷ (2018 അഡ്മിഷൻ റെഗുലർ/സപ്ലിമെന്ററി), രണ്ടാം വർഷ (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) എംഎഫ്എ പരീക്ഷകൾക്ക് ഏഴുവരെ അപേക്ഷിക്കാം.
500 രൂപ പിഴയോടെ ഒന്പതു വരെയും 1,000 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം.
മാർക്ക് ലിസ്റ്റ്/
ഗ്രേഡ് കാർഡുകൾ
20032019 കാലയളവിൽ എറണാകുളം മഹാരാജാസ് കോളജ് (ബിഎ/ബികോം) സെന്ററായും 2015 2019 കാലയളവിൽ എറണാകുളം സെന്റ് ആൽബർട്സ് കോളജ് (ബികോം) സെന്ററായും പ്രൈവറ്റായി പരീക്ഷയെഴുതിയവരിൽ മാർക്ക്ലിസ്റ്റ്/ഗ്രേഡ് കാർഡുകൾ കൈപ്പറ്റാത്തവർ അവ കൈപ്പറ്റണം.
ആവശ്യമായ രേഖകളുമായി സർവകലാശാലയുടെ ഇടപ്പള്ളിയിലെ ഇൻഫർമേഷൻ സെന്ററിലെത്തി കൈപ്പറ്റണം.
04842340502.