നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി കംപ്യൂട്ടർ സയൻസ് കോംപ്ലിമെന്ററി (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ 23, 24 തീയതികളിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
18 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ, ബിഎസ്സി മാത്തമാറ്റിക്സ് (2017 അഡ്മിഷൻ വിദൂരവിദ്യാഭ്യാസം) പരീക്ഷകൾ ഒക്ടോബർ ഒമ്പതു മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ പരീക്ഷാ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും.
23 ന് ആരംഭിക്കുന്ന ബി.എ മെയിൻ ആന്‍ഡ് സബ്സിഡിയറി, ബിഎ അഫ്സൽ ഉൽ ഉലാമ (സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
18 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംടെക് (പാർട്ട് ടൈം), എംആർക്ക് (2013 സ്കീം സപ്ലിമെന്ററി) മാർച്ച് 2019 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ. ഹാൾടിക്കറ്റുകൾ പരീക്ഷാകേന്ദ്രമായ തിരുവനന്തപുരം, കോളജ് ഓഫ് എൻജിനിയറിംഗിൽ നിന്നും ലഭ്യമാകും.
പരീക്ഷാഫലം
ജൂണിൽ നടന്ന ഒന്നാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം.