നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് (2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 അഡ്മിഷൻ റെഗുലർ), ബിഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2013, 2014, 2015,2016 സപ്ലിമെന്ററി, 2017 ഇംപ്രൂവ്മെന്റ്, 2018 റെഗുലർ), ബിഎസ്സി ബയോടെക്നോളജി (350) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി), ബി വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2014 അഡ്മിഷൻ മുതൽ), ബിവോക് സോഫ്റ്റ്വേർ ഡെവലപ്മെന്റ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ 20 വരെയും നാലാം സെമസ്റ്റർ ബിപിഎ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ 20 വരെയും ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി സൈക്കോളജി, പോളിമർ കെമിസ്ട്രി (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 ആൻഡ് 2013 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ 24 നും 25 നും നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റി
18 മുതൽ ആരംഭിക്കാനിരുന്ന ബിഎ (എസ്ഡിഇ) ബിരുദ (2017 അഡ്മിഷൻ) മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
പരീക്ഷാഫീസ്
നവംബറിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (2018 സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി), (2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും പിഴയോടെ ഒക്ടോബർ 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.