ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ
2019 നവംബറിൽ നടത്താനിരിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം) മേഴ്സിചാൻസ് (2009 സ്കീം) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ബിഎസ്സി (ആന്വൽ സ്കീം) മാത്തമാറ്റിക്സ് മെയിൻ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം ഏഴാം സെമസ്റ്റർ ബിടെക് ഡിഗ്രി ഒക്ടോബർ 2019 (2013 സ്കീം 2015 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാ വോസി
ത്രിവത്സര എൽഎൽബി ആറാം സെമസ്റ്റർ, പഞ്ചവത്സര എൽഎൽബി പത്താം സെമസ്റ്റർ (201112 അഡ്മിഷന് മുൻപുളളത്) വൈവാ വോസി സെപ്റ്റംബർ 23ന് ഉച്ചയ്ക്ക് 2.30ന് സർവകലാശാലയുടെ പാളയം കാന്പസിൽ നടത്തും.
മേഴ്സിചാൻസ്
2008 അഡ്മിഷൻ വരെയുളള റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ കോഴ്സുകൾക്ക് അനുവദിച്ചിട്ടുളള മേഴ്സിചാൻസ് പ്രകാരം നടത്തേണ്ട ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷകൾ അതാതു കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് ഒക്ടോബർ നാലിനകം നിശ്ചിത മേഴ്സിചാൻസ് ഫീസ് 2000/ ഒടുക്കി നൽകണം. പരീക്ഷാതീയതി സംബന്ധിച്ചുളള വിവരങ്ങൾ സെപ്റ്റംബർ 30നു ശേഷം അതാതു കോളജ് പ്രിൻസിപ്പൽമാരിൽ നിന്നും അറിയാവുന്നതാണ്.
വിദൂര കോഴ്സുകൾക്ക് 30 വരെ അപേക്ഷിക്കാം
സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുളള പ്രവേശനം 30 വരെ നീട്ടി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പലർക്കും യഥാസമയം അപേക്ഷാ നടപടികൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സർവകലാശാല യുജിസിക്ക് കത്തു നൽകിയിരുന്നു. എംബിഎ പ്രോഗ്രാമിന് അപേക്ഷിക്കാനുളള അവസാന തീയതി 28. ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും30 ന് വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ വെച്ച് നടത്തും. ഓണ്‍ലൈൻ രജിസ്ട്രേഷനുളള ലിങ്ക് www.ideku.net ൽ ലഭ്യമാണ്. അപക്ഷയുടെ ശരിപകർപ്പ്, അനുബന്ധരേഖകൾ മുതലായവ അപേക്ഷിച്ച് അഞ്ചു ദിവസത്തിനുളളിൽ വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസിൽ എത്തിക്കണം.
പരീക്ഷാഫലം
2018 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ, 2019 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) പരീക്ഷാഫലം വെബ്സൈറ്റിൽ. രണ്ടാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം. 2019 ജൂണിൽ നടത്തിയ എംഎസ്സി ബയോകെമിസ്ട്രി 2017 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിപിഎ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്), ബിഎ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ ഡിഗ്രി പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2019 ഏപ്രിലിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് 2013 സ്കീം പരീക്ഷാഫലം വെബ്സൈറ്റിൽ.