പി.ജയരാജന് , എച്ച്.സാബു, പി.പി.സന്ധ്യ (മലയാളം), എം.ബഷീര്‍ , മുഹമ്മദ് മന്‍സൂര്‍ കട്ടിലശേരി (അറബി), കെ.വിജേഷ്, എം.സി.സറീന (മൈക്രോബയോളജി), വി.അര്‍ഷാദ് (ഫോക്ലോര് ), എം.എസ്.സുരഭി (തിയേറ്റര്‍ ആര്‍ട്സ്), ജി.എസ്.ധന്യ (ഹിന്ദി), പി.രശ്മി രവീന്ദ്രന് (ഇംഗ്ലീഷ്), കെ.പി.മുനീര്‍ , എസ്.സബിന (ഫിലോസഫി), എ.ഉമ (സംസ്കൃതം), എം.അപര്‍ണ അരവിന്ദാക്ഷന് (സ്റ്റാറ്റിസ്റ്റിക്സ്), ജിബിന്‍ മാത്യു (ഹിസ്റ്ററി), എ.ശ്രീലാല്‍ (സൈക്കോളജി), കെ.പി.ചിത്ര (മാത്സ്), മാടായി ദീപ്തി, മഞ്ജു മോഹന്‍ (ബയോടെക്നോളജി), വി.കെ.രഹ്ന (സുവോളജി), എസ്.അശ്വതി, കെ.ഉഷ, എ.പി.സുനിത, എന്‍ .വിദ്യാരാജന്‍ (ഫിസിക്സ്), പി.തസ്നിം (കെമിസ്ട്രി), എ.ആര് .സുനിത (ബയോകെമിസ്ട്രി) എന്നിവർക്ക് പിഎച്ച്ഡി നല്കാൻ 19ന് ചേർന്ന സിൻഡിക്കറ്റ് തീരുമാനിച്ചു
മത്സര പരീക്ഷാ വിജയികള്‍ക്ക് അനുമോദനം
എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മല്‍സര പരീക്ഷാ വിജയികള്‍ക്ക് അനുമോദനവും പിഎസ്സി പരിശീലന ക്ലാസ് ഉദ്ഘാടനവും സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളിലാണ് പരിപാടി. ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും.
ബിഎഡ് മൂല്യനിര്‍ണയ ക്യാമ്പ്
ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് 25 മുതല്‍ 27 വരെ കോഴിക്കോട് ജിസിടിഇ, തൃശൂര്‍ ഐഎഎസ്ഇ, ഫാറൂഖ് ട്രെയിനിംഗ് കോളജ്, ഒറ്റപ്പാലം എന്‍എസ്എസ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളില്‍ നടക്കും. സര്‍വകലാശാലയ്ക്ക് കീഴിലെ ട്രെയിനിംഗ് കോളജുകളില്‍ ഈ ദിവസങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. പാനലില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ ചെയര്മാന്മാരുമായി ബന്ധപ്പെട്ട് ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
ബിടെക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സിന് അപേക്ഷ ക്ഷണിച്ചു
ബിടെകിന് 2014ല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ അര്‍ഹരായവര്‍ക്ക് 2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ പൊസിഷന്‍ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്, ചലാന്‍ (260 രൂപ) സഹിതം ബിടെക് ബ്രാഞ്ചില്‍ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കാന്‍ പോസ്റ്റല്‍ ചാർജായി 50 രൂപയുടെ ചലാന്‍ കൂടി ഉള്‍പ്പെടുത്തണം.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം വഴിയുള്ള വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ എംബിഎ (2013 സ്കീം2013, 2014 പ്രവേശനം, 2012 സ്കീം2012 പ്രവേശനം മാത്രം) മൂന്ന്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 27 വരെ രജിസ്റ്റര്‍ ചെയ്യാം. മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഒക്ടോബര്‍ പത്തിന് ആരംഭിക്കും. പരീക്ഷാ കേന്ദ്രം സര്‍വകലാശാലാ കാമ്പസ്.
പരീക്ഷ
മൂന്നാം വര്‍ഷ ബിഎച്ച്എം (2016 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ 30ന് ആരംഭിക്കും.
എട്ടാം സെമസ്റ്റര്‍ ബിആര്‍ക് (2004 സ്കീം, 20092011 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ 30ന് ആരംഭിക്കും.
ഒന്നാം വര്‍ഷ ബിഎച്ച്എം (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും.
ബികോം/ബിബിഎ പുനര്‍മൂല്യനിര്‍ണയ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ഒക്ടോബര്‍ അഞ്ചിനകം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്8, വിദൂരവിദ്യാഭ്യാസം പരീക്ഷാവിഭാഗം, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം.
പരീക്ഷാഫലം
എംഎസ്സി അപ്ലൈഡ് സൈക്കോളജി (സിസിഎസ്എസ്) മൂന്ന് (നവംബര്‍ 2018), നാല് (ജൂണ്‍ 2019) സെമസ്റ്റര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍.
2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഫില്‍ ഫിലോസഫി പരീക്ഷാഫലം വെബ്സൈറ്റില്‍ .