2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (2018 അഡ്മിഷൻ റെഗുലർ), കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഒന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2019 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ത്രിവത്സര (യൂണിറ്ററി) എൽഎൽബി (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് 2012 അഡ്മിഷൻ) സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 26വരെ അപേക്ഷിക്കാം. 2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎസ്സി കന്പ്യൂട്ടർ സയൻസ് (320) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജൂണിൽ നടത്തിയ എംബിഎ (ടൂറിസം, ജനറൽ) 2017 2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
2019 നവംബർ ഒന്നിന് ആരംഭിക്കുന്ന രണ്ടാം വർഷ എൽഎൽബി (പഞ്ചവത്സരം ആന്വൽ സ്കീം) (1998 അഡ്മിഷന് മുൻപുളളത് & 1998 അഡ്മിഷൻ) (ഓൾഡ് സ്കീം & ന്യൂ സ്കീം) പരീക്ഷകൾക്ക് ഒക്ടോബർ ഒന്നുവരെയും 150 രൂപ പിഴയോടെ ഒക്ടോബർ അഞ്ച്വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 11 വരെയും അപേക്ഷിക്കാം.