ശില്പശാല 23 മുതല്‍
മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ ഇന്ത്യയിലുടനീളം നടന്നുവരുന്ന ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഓഫ് അക്കഡേമിക് നെറ്റ്വര്‍ക്കിന്റെ ഭാഗമായുള്ള ശില്പശാല കാലിക്കട്ട് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പില്‍ 23 മുതല്‍ 27 വരെ നടക്കും.
സസ്യവര്‍ഗീകരണ ശാസ്ത്ര ഡിവിഷന്റെ നേതൃത്വത്തിലാണ് പരിപാടി. ബോട്ടണി പഠനവകുപ്പിലെ പ്രഫ. ഡോ.സന്തോഷ് നമ്പിയാണ് കോഓര്‍ഡിനേറ്റര്‍ . മോളിക്കുലാര്‍ ഫൈലോജനിയെ ആസ്പദമാക്കിയുള്ള ശില്പശാലയില് എഡിന്‍ബര്‍ഗ് റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സിലെ ശാസ്ത്രജ്ഞന് ഡോ.മൈക്കല്‍ മൊള്ളര്‍ ക്ലാസുകള്‍ നയിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത യുവശാസ്ത്രജ്ഞരും ഗവേഷക വിദ്യാര്‍ഥികളും പങ്കെടുക്കും.
പ്രോമിസിംഗ് യംഗ്സ്റ്റേഴ്സ് കോച്ചിംഗ് ക്യാമ്പ്
കായിക പഠനവിഭാഗത്തിന് കീഴില്‍ നടത്തുന്ന വോളിബോള്‍ (പുരുഷ) പ്രോമിസിംഗ് യംഗ്സ്റ്റേഴ്സ് കോച്ചിംഗ് ക്യാമ്പ് 24 മുതല്‍ 30 വരെ നടക്കും. ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനം ലഭിച്ചവര്‍ക്ക് സെലക്ഷന് ട്രയലില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ 24ന് പത്തിന് സ്പോര്‍ട്സ് കിറ്റും പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അര്‍ഹതാ സര്‍ട്ടിഫിക്കറ്റും സഹിതം സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.
പരീക്ഷാഫലം
എംഎ വുമണ്‍ സ്റ്റഡീസ് (സിസിഎസ്എസ്) രണ്ട്് (ഏപ്രില്‍ 2019), നാല് (ജൂണ്‍ 2019) പരീക്ഷാഫലം വെബ്സൈറ്റില്‍ .