വിഇഒ പരീക്ഷാ കോച്ചിംഗ് ഉദ്ഘാടനം ചെയ്തു
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പബ്ലിക് സര്‍വീസ് കമ്മീഷന്റെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷക്കുള്ള പരിശീലന പരിപാടി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ സുനിത എസ്. വര്‍മ ഉദ്ഘാടനം ചെയ്തു. ബ്യൂറോ ചീഫ് ഡോ.സി.സി.ഹരിലാല്‍ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചീഫ് എന്‍.വി.സമീറ, ഡോ.ഇ.അബ്ദുല്‍ മജീദ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഒ.മുഹമ്മദലി, പി.ഹരിഹരന് എന്നിവര്‍ പ്രസംഗിച്ചു. മുമ്പ് നടന്ന പരിശീലനങ്ങളില്പങ്കെടുത്ത് പിഎസ്സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീജിത്, മുനീര്‍ , റാഫി എന്നിവരെ ആദരിച്ചു.