നാലാം സെമസ്റ്റർ ബിപിഎ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ ഒന്നു മുതൽ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റിൽ നടത്തിയ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) പരീക്ഷയുടെ നാല്, ആറ് സെമസ്റ്റർ പ്രാക്ടിക്കൽ 25 മുതലും രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ 30 മുതലും ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നാലാം സെമസ്റ്റർ ത്രിവത്സര (യൂണിറ്ററി) എൽഎൽബി പരീക്ഷകൾ ഈ മാസം 24 ൽ നിന്നും 30 ലേക്ക് മാറ്റി. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ഫെബ്രുവരിയിൽ നടത്തിയ ബിടെക് സപ്ലിമെന്ററി ഒന്നാം സെമസ്റ്റർ (2008 ആൻഡ് 2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർഥികൾ റീവാല്യുവേഷൻ സെക്ഷനിൽ 24 മുതൽ 26 വരെയുളള പ്രവൃത്തി ദിനങ്ങളിലും ജൂണിൽ നടത്തിയ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി, ജൂലൈയിൽ നടത്തിയ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ റീവാല്യുവേഷൻ സെക്ഷനിൽ 23 മുതൽ 26 വരെയുളള പ്രവൃത്തി ദിനങ്ങളിലും ഹാജരാകണം. ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റും കരുതേണ്ടതാണ്.
പരീക്ഷാഫീസ്
ഒക്ടോബർ/നവംബർ മാസങ്ങളിൽ നടത്തുന്ന ഒന്നും മൂന്നും സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (രണ്ടു വർഷം) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഒന്നുവരെയും 400 രൂപ പിഴയോടെ ഒക്ടോബർ 15 വരെയും ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒക്ടോബർ 11 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഎസ്എൽപി (2010 സ്കീം മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ 24 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 ആൻഡ് 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.