ഒന്നാം സെമസ്റ്റർ യുജി പരീക്ഷയ്ക്ക് ഒക്ടോബർ അഞ്ചുമുതൽ 11 വരെ അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം റെഗുലർ2019 അഡ്മിഷൻ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), സിബിസിഎസ്എസ് (2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷയ്ക്ക് ഒക്ടോബർ അഞ്ചുമുതൽ 11 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 ജൂലൈയിലെ രണ്ടാം സെമസ്റ്റർ എംഎ മ്യൂസിക് വയലിൻ (സിഎസ്എസ് 2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്്ടിക്കൽ 30, ഒക്ടോബർ ഒന്ന് തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംഎ ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, സിനിമ ആൻഡ് ടെലിവിഷൻ (സിഎസ്എസ് 2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) ജൂലൈ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 23 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
2019 മേയിലെ രണ്ടാം സെമസ്റ്റർ ബിഎസ്സി സൈബർ ഫോറൻസിക് (സിബിസിഎസഎസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ കോളജുകളിൽ നടക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ ബികോം സിബിസിഎസ്എസ് മേയ് 2019 സപ്ലിമെന്ററി പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ 25, 26 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 225ാം നന്പർ മുറിയിൽ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ് എന്നിവ സഹിതം എത്തണം.