എം. റംസിയ, ജെ.പി. പ്രശാന്ത്, ജോബി ബി. കൊച്ചപ്പൻ (ഫിസിക്സ്), സി.പി. ഷാനിബ (കെമിസ്ട്രി), വി.എസ്. ഷാനിബ (ബയോടെക്നോളജി) എന്നിവർക്ക് പിഎച്ച്ഡി നല്കാൻ സിൻഡിക്കറ്റ് തീരുമാനിച്ചു.
എംബിഎ അസിസ്റ്റന്റ് പ്രഫസർ അഭിമുഖം
കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ റഗുലർ, ഇന്റർ നാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് അസിസ്റ്റന്റ് പ്രഫസർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 30ന് രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ.
ബികോം അഡീഷണൽ സ്പെഷലൈസേഷന് അപേക്ഷിക്കാം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ അഡീഷണൽ സ്പെഷലൈസേഷൻ (ഫിനാൻസ്, ബാങ്കിംഗ് ആന്റ് ഇൻഷ്വറൻസ്, കോഓപ്പറേഷൻ, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയിൽ ഒന്ന്) ചെയ്യുന്നതിന് ബികോം ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബികോം ഡിഗ്രി കഴിഞ്ഞ് ഒരു വർഷമെങ്കിലും ആയവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഓണ്‍ലൈനായി 30 വരെ അപേക്ഷിക്കാം. ന്യുമെറിക്കൽ രജിസ്റ്റർ നന്പറുള്ളവർ (2008ന് മുന്‍പ് പാസായവർ) വെബ്സൈറ്റിലെ ഫോം ടു ഡൗണ്‍ലോഡ് എന്ന ലിങ്കിൽ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ ഒന്നിനകം ലഭിക്കണം. സ്പോട്ട് അഡ്മിഷൻ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 0494 2407494, 2407356.
ഹിന്ദി സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഹിന്ദി പഠനവകുപ്പിന് കീഴിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേഴ്സ്യൽ ആന്റ് സ്പോക്കണ് ഹിന്ദി, പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി എന്നീ പാർട്ട്ടൈം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം വെബ്സൈറ്റിൽ (www.cuonline.ac.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷ, 115 രൂപ ചലാൻ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഹിന്ദി പഠനവകുപ്പിൽ ഒക്ടോബർ പത്തിന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോണ്‍ : 0494 2407252, 2407016.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംഎ ജേർണലിസം ആന്റ് മാസ് കമ്യൂണിക്കേഷൻ (2017 പ്രവേശനം)/എംസിജെ (2016 പ്രവേശനം)/ എംടിടിഎം/ എംബിഇ/ എംടിഎച്ച്എം (2016 മുതൽ പ്രവേശനം) (സിയുസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബർ നാല് വരെയും 170 രൂപ പിഴയോടെ ഒക്ടോബർ ഒന്‍പത് വരെയും ഫീസടച്ച് ഒക്ടോബർ 11 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
അഞ്ചാം സെമസ്റ്റർ ബികോം/ ബിബിഎ/ ബികോം വൊക്കേഷണൽ/ ബികോം പ്രൊഫഷണൽ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.