ഫിനാൻസ് കമ്മിറ്റി തെരഞ്ഞെടുപ്പ്
കാലിക്കട്ട് സർവകലാശാല ഫിനാൻസ് കമ്മിറ്റി തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നോമിനേഷൻ സ്വീകരിക്കാനുള്ള അവസാന തിയതി 21 വൈകുന്നേരം മൂന്ന്. അന്തിമ വോട്ടർപട്ടിക, തെരഞ്ഞെടുപ്പ് വിജ്ഞാപനം എന്നിവ വെബ്സൈറ്റിലെ ഇലക്ഷൻ ടു സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മറ്റി 2019 എന്ന ലിങ്കിൽ ലഭ്യമാണ്.
ടിസിഐ ശിൽപശാല
അധ്യാപകർ, രക്ഷിതാക്കൾ, കോളജ് വിദ്യാർഥികൾ തുടങ്ങിയവർക്ക് പ്രയോജനകരമായ ടിസിഐ (തീം സെന്റേർഡ് ഇന്ററാക്ഷൻ) ദ്വിദിന ശിൽപശാല ഏഴ്, എട്ട് തിയതികളിൽ കാലിക്കട്ട് സർവകലാശാലാ ഇസ്ലാമിക് ചെയറിൽ നടക്കും. ഹ്യൂമനിസ്റ്റിക് സൈക്കോളജിയിൽ ഏറെ പ്രചാരം നേടിയ ശാഖയാണ് ടിസിഐ ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. രജിസ്ട്രേഷന് ബന്ധപ്പെടുക: 8113815263, 9746904678.
എക്സാമിനേഴ്സ് മീറ്റിംഗ്
രണ്ടാം സെമസ്റ്റർ ബിഎസ് സി കംപ്യൂട്ടർ സയൻസ്/ബിസിഎ/ ഐടി പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളജുകളിലെ കംപ്യൂട്ടർ സയൻസ്/ബിസിഎ/ഐടി അധ്യാപകർ 11ന് രാവിലെ 10.30ന് ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ഹാജരാകണം.
ഫിസിക്കൽ എഡ്യുക്കേഷൻ അസിസ്റ്റന്റ് പ്രഫസർ അഭിമുഖം
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യുക്കേഷനിൽ അസിസ്റ്റന്റ് പ്രഫസർ (ഫിസിക്കൽ എഡ്യുക്കേഷൻ) കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 23. പ്രായം 65 വയസ് കവിയരുത്.
കവരത്തി കേന്ദ്രം അസിസ്റ്റന്റ് പ്രഫസർ അഭിമുഖം
ലക്ഷദ്വീപ്, കവരത്തി കോളജ് ഓഫ് എഡ്യുക്കേഷനിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്ക് നേരത്തെ നടത്താനിരുന്ന് മാറ്റിവെച്ച അഭിമുഖം താഴെ കൊടുത്ത തിയതികളിൽ സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. നാച്ച്വറൽ സയൻസ് ( 18, 9.30), അറബിക് (25, പത്ത് മണി), ഫിസിക്കൽ സയൻസ് (25, ഒരു മണി), ജനറൽ എഡ്യുക്കേഷൻ ( 26, 9.30), സോഷ്യൽ സയൻസ് ( 26, ഒരു മണി), ഇംഗ്ളീഷ് ( 28, 9.30).
നിയമ പഠനവകുപ്പിലെ അഭിമുഖം
നിയമ പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ, കോഓർഡിനേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ഒന്‍പതിന് യഥാക്രമം 9.30നും ഉച്ചയ്ക്ക് രണ്ടിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
സ്പെഷൽ പരീക്ഷ
സ്പോർട്സ്/ എൻസിസി എന്നിവയിൽ പങ്കെടുത്തതിനാൽ കാലിക്കട്ട് സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബികോം/ ബിഎസ് സി/ ബിഎ (സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സ്പെഷൽ പരീക്ഷ ഒക്ടോബർ പത്തിന് സർവകലാശാലാ എൻജിനിയറിംഗ് കോളജിൽ (കോഹിനൂർ സിയുഐഇടി) ആരംഭിക്കും.
പരീക്ഷ
രണ്ടാം സെമസ്റ്റർ എംഎസ് സി റേഡിയേഷൻ ഫിസിക്സ് റഗുലർ/സപ്ലിമെന്ററി പരീക്ഷ 21ന് ആരംഭിക്കും.
പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഫോക്ലോർ സ്റ്റഡീസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
അഫ്സൽഉൽഉലമ പ്രിലിമിനറി രണ്ടാം വർഷം മാർച്ച് 2019, നാലാം സെമസ്റ്റർ ബിപിഎഡ് ഏപ്രിൽ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. അഡീഷണൽ സ്പെഷലൈസേഷന് രജിസ്റ്റർ ചെയ്തവർക്ക് അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കാം
വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ അഡീഷണൽ സ്പെഷലൈസേഷൻ (ഫിനാൻസ്, ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ്, കോഓപ്പറേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഒന്ന്) വഴി പ്രവേശനം നേടിയവർക്ക് അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഒക്ടോബർ അഞ്ചിന് ലഭ്യമാണ്. വിദ്യാർഥികൾ പുതിയ രജിസ്റ്റർ നന്പറിനായി ഓണ്‍ലൈൻ ഐഡി കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.