നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി ജ്യോഗ്രഫി (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ 24 ന് നടത്തും.
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (കരിയർ റിലേറ്റഡ്) കംപ്യൂട്ടർ സയൻസ് (320) പരീക്ഷയുടെ മൈനർ പ്രോജക്ട് പ്രാക്ടിക്കൽ പരീക്ഷ 15 മുതൽ അതാത് കോളജുകളിൽ നടത്തും.
സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ പരീക്ഷയുടെ വൈവ 15, 16 തീയതികളിലും എംഎ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ വൈവ 14, 16 തീയതികളിലും നടത്തും.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകളുടെ പുതുക്കിയ തീയതി വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ, ബിവോക് പരീക്ഷകൾ 22 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നവംബർ ഏഴു മുതൽ ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ/എംഎസ്സി/എംകോം നവംബർ 2019 (2017 അഡ്മിഷൻ) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
കന്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ, മൂന്നാം സെമസ്റ്റർ ബിആർക്ക് (2008 സ്കീമിൽ നിന്നും 2013 സ്കീമിലേയ്ക്ക് മാറിയ വിദ്യാർഥികൾക്ക് മാത്രം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷനുളള ഓഫ്ലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 19 വരെ നീട്ടി.
പരീക്ഷാഫലം
ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ ഡിഗ്രി (2010 & 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി 2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ജനുവരിയിൽ നടത്തിയ ബിആർക്ക് സപ്ലിമെന്ററി മൂന്നാം സെമസ്റ്റർ (2008 സ്കീം), അഞ്ചാം സെമസ്റ്റർ (2008, 2013 സ്കീം) 2019 ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി കെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി അഞ്ച്, ആറ് സെമസ്റ്റർ (2013 അഡ്മിഷന് മുൻപ് 2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി), 2019 മാർച്ചിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് അഞ്ചാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആന്‍ഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2013 അഡ്മിഷന് മുൻപ്), ബിഎസ്സി ഫിസിക്സ് ആന്‍ഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (2013 അഡ്മിഷന് മുൻപ്) (2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം