നവംബർ ഒന്നിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
നവംബർ 22 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകൾക്ക് പിഴ കൂടാതെ22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഡിസംബർ നാലിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി) റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി പരീക്ഷയ്ക്കും, ഡിസംബർ 10 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി) റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴ കൂടാതെ 18 വരെയും 150 രൂപ പിഴയോടെ 22വരെയും 400 രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി പരീക്ഷയുടെ (മേഴ്സിചാൻസ് 2010 2011 അഡ്മിഷൻ, സപ്ലിമെന്ററി 2012 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഫയൽ അദാലത്ത്
കേരള സർക്കാരിന്റെ പരാതിരഹിത ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് സർവകലാശാല 2019 സെപ്റ്റംബർ 26ന് നടത്താനിരുന്ന ഫയൽ അദാലത്ത് 28നു രാവിലെ 10.30 ന് സർവകലാശാല സെനറ്റ് ഹൗസ് കാന്പസിലുള്ള സെനറ്റ് ചേന്പറിൽ നടത്തും. അദാലത്തിനായി ഓണ്‍ലൈനിലൂടെ പരാതികൾ സമർപ്പിച്ച അപേക്ഷകർ 28ന് രാവിലെ 10.30ന് ഹാജരാകണം.
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയുടെ കീഴിലുള്ള ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിയോ സ്പേഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി കോഴ്സിന് 2019 20 അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എൻവയോണ്‍മെന്റ് സയൻസ്, കന്പ്യൂട്ടർ സയൻസ്, ഫിസിക്സ് ഇവയിൽ ഏതിലെങ്കിലും പി.ജി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 19. ഫോണ്‍: 0471 2308214. വിശദവിവരങ്ങൾക്ക് www.cgist.ac.in