അഞ്ചാം സെമസ്റ്റർ യുജി പരീക്ഷകൾ 22 മുതൽ ആരംഭിക്കും
അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി സൈബർ ഫോറൻസിക് (2017 അഡ്മിഷൻ റെഗുലർ, 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷകൾ 22 മുതൽ ആരംഭിക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷ ഫലം
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
പ്രഭാഷണം ഇന്ന്
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗാന്ധി സ്മൃതി പ്രഭാഷണ പരന്പരയിൽ ഇന്ന് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് മുൻ പ്രഫസർ കെ.പി. ശങ്കരൻ പ്രഭാഷണം നടത്തും.
രാവിലെ 11ന് സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് കോണ്‍ഫറൻസ് ഹാളിൽ ’ഗാന്ധി, ദി ഫിലോസഫർ ആൻഡ് ഹിസ് കണ്‍സ്ട്രക്ടീവ് പ്രോഗ്രാം’ എന്ന വിഷയത്തിലാണ് പ്രഭാഷണം.
സൗജന്യപരിശീലനം
സയൻസ് വിഷയങ്ങൾക്കുള്ള സിഎസ്ഐആർ യുജിസി നെറ്റ്, ജെആർഎഫ് പരീക്ഷയുടെ (പാർട്ട് എ)യ്ക്ക് വേണ്ടിയുള്ള സൗജന്യ തീവ്ര പരിശീലനം എംജി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നടക്കും. 04812731025.
പരീക്ഷകേന്ദ്രം
ഇന്ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (പ്രൈവറ്റ്) ഒക്ടോബർ 2019 പരീക്ഷയ്ക്ക് എറണാകുളം സെന്റ് ആൽബർട്ട്സ് കോളജ്, മഹാരാജാസ് കോളജ്, ഇടകൊച്ചി സിയന്ന കോളജ് ഓഫ് പ്രഫഷണൽ സ്റ്റഡീസ് എന്നി കോളജുകൾ പരീക്ഷകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള 2015 അഡ്മിഷന് മുന്‍പുള്ള വിദ്യാർഥികൾ ഇടത്തല എംഇഎസ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.