വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബർ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം നവംബർ ആറ് വരെ ജോയന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, വിദൂരവിദ്യാഭ്യാസം പരീക്ഷാവിഭാഗം, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673635 എന്ന വിലാസത്തിൽ ലഭിക്കണം.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
എൽഎൽഎം പരീക്ഷാ അപേക്ഷ
നിയമ പഠനവകുപ്പിലെ എൽഎൽഎം മൂന്നാം സെമസ്റ്റർ (2016 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി, ഒന്നാം സെമസ്റ്റർ (ഒന്നാം വർഷം, 2019 പ്രവേശശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 28 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ രജിസ്റ്റർ ചെയ്യാം.