ഞാൻ കന്പനി സെക്രട്ടറി പരീക്ഷയ്ക്കു തയാറാകുന്ന വിദ്യാർഥിയാണ്. കൂടാതെ കോയന്പത്തൂർ ഭാരതീയാർ സർവകലാശാല നടത്തുന്ന ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ പരീക്ഷ പാസായിട്ടുണ്ട്. ഞാൻ മഹാത്മഗാന്ധി സർവകലാശാലയിൽ ബിഎ അല്ലെങ്കിൽ ബികോം ഡിഗ്രി (ടൂറിസവും ഹോട്ടൽ മാനേജ്മെന്റ് വിഷയം) പ്രൈവറ്റായി രജിസ്റ്റർ ചെയ്തു പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നു. ഏതെല്ലാം ഡിഗ്രി പ്രോഗ്രാമുകളാണ് ഈ വിഭാഗത്തിൽ എംജി സർവകലാശാലയിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നത്? അനീഷ് അരവിന്ദ്, കട്ടപ്പന
മഹാത്മാഗാന്ധി സർവകലാശാല ബികോം പരീക്ഷകളിൽ ഒരു സ്ട്രീം ട്രാവൽ ആൻഡ് ടൂറിസം ഓപ്ഷണൽ വിഷയമായി പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കുന്നുണ്ട്. ബിഎ കോഴ്സ് ഇല്ല.
? ഞാൻ ബിഎ പഠനം പൂർത്തിയാക്കി. എനിക്ക് അക്സസറി ഡിസൈനിംഗ് പഠനം നടത്താൻ ആഗ്രഹിക്കുന്നു. ഈ പ്രോഗ്രാം ഓഫർ ചെയ്യുന്ന പ്രീമിയർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെല്ലാമാണ്. ജയിംസ് കുര്യൻ, ചിറ്റാർ
ഫാഷൻ ടെക്നോളജി പരന്പരാഗത പഠനമേഖലയിൽനിന്നും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി അടുത്തകാലത്ത് രൂപംപ്രാപിച്ച “ഫാഷൻ ഡിസൈൻ’’പഠനത്തിന്റെ ഉപ വിഭാഗമായി പഠനം നടത്താൻ കഴിയുന്ന പഠനശാഖയാണ് “അക്സസറി ഡിസൈൻ’’ നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന വിലകൂടിയതും വിലകുറഞ്ഞതുമായ മിക്ക വസ്തുക്കളുടെ നിർമാണവും അനുബന്ധ ക്രമീകരണവും രൂപപ്പെടുത്തലും എല്ലാം ഇതിന്റെ പരിധിയിൽ വരുന്നതാണ്. ഉദാ: ആഭരണങ്ങൾ, ചെരുപ്പ്, തുകൽ സഞ്ചികൾ, വാച്ച്, ഓഫീസ് ഫർണിച്ചർ. ഇതു പഠിക്കാൻ കഴിയുന്ന പ്രധാന സ്ഥാപനങ്ങൾ;
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ടുകളായ നിഫ്റ്റ്ന്യൂഡൽഹി, റായിബെറേലി, ബംഗളൂരു, ബുവനേശ്വർ, ബോപ്പാൽ, ചെന്നൈ, ഹൈദരാബാദ്, പാട്ന, ഷില്ലോംഗ്, കൻകാര, ഗാന്ധിനഗർ, കോൽക്കത്ത, മുംബൈ.
സ്വകാര്യ മേഖലയിലുള്ള ചില പ്രധാന സ്ഥാപനങ്ങളാണ്:
യുണൈറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഗുജറാത്ത്
സത്യം ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് നോയിഡ ഉത്തർപ്രദേശ്
സെന്റർ ഫോർ ഡിസൈൻ എക്സലൻസ് ജയപ്പൂർ, രാജസ്ഥാൻ.
തയാറാക്കിയത് :
ബാബു പള്ളിപ്പാട്ട് ചോദ്യങ്ങൾ അയയ്ക്കേണ്ട ഇ മെയിൽ
[email protected]