വിഇഒ പരീക്ഷാ പരിശീലനം
സി.എച്ച്. മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓണ് ഡവലപ്പിംഗ് സൊസൈറ്റീസിന്റെ ആഭിമുഖ്യത്തിൽ പിഎസ് സിവില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവർക്ക് ഒരാഴ്ചത്തെ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. നവംബർ രണ്ടിന് ആരംഭിക്കും. മാതൃകാ പരീക്ഷകൾ, പ്രത്യേക പഠനക്കുറിപ്പുകൾ എന്നിവ ഉണ്ടാകും. രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെ ചെയർ ഹാളിലാണ് പരിശീലനം. സ്കൂൾ ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്റുമായി സഹകരിച്ചാണ് പരിപാടി. രജിസ്ട്രേഷന്: 9633902944.
എൽഎൽബി മൂല്യനിർണയ ക്യാന്പ്
ഏപ്രിലിൽ നടത്തിയ ഒന്പതാം സെമസ്റ്റർ ബിബിഎഎൽഎൽബി (പഞ്ചവത്സരം), അഞ്ചാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി (ത്രിവത്സരം) പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പ് നവംബർ 11, 12 തിയതികളിൽ തൃശൂർ, കോഴിക്കോട് ഗവണ്മെന്റ് ലോ കോളജുകളിൽ നടക്കും. ഈ ദിവസങ്ങളിൽ സർവകലാശാലക്ക് കീഴിലെ ലോ കോളജുകളിൽ റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. പാനലിൽ ഉൾപ്പെട്ട ലോ കോളജ് അധ്യാപകർ ചെയർമാൻമാരുമായി ബന്ധപ്പെട്ട് നിർബന്ധമായും ക്യാന്പിൽ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.
നാലാം സെമസ്റ്റർ എംബിഎ പരീക്ഷാ കേന്ദ്രം
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ എംബിഎ റഗുലർ/സപ്ലിമെന്ററി പരീക്ഷ നവംബർ ഒന്നിന് ആരംഭിക്കും. കോഴിക്കോട് ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കുറ്റിപ്പുറം എസ്എംഎസ്, വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്തവർ സർവകലാശാലാ സ്പെഷ്യൽ സപ്ലിമെന്ററി എക്സാം യൂണിറ്റിലും, തൃശൂർ ജോണ് മത്തായി സെന്ററിൽ രജിസ്റ്റർ അതേ കേന്ദ്രത്തിലും പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംസിജെ, എംഎ ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ ഒന്ന് വരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ നാല് വരെ അപേക്ഷിക്കാം.