|
പരീക്ഷാ രജിസ്ട്രേഷൻ |
നവംബർ നാല ു മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് 28 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. മേഴ്സി ചാൻസിനുള്ള അപേക്ഷകൾ കോളജ് പ്രിൻസിപ്പൽമാർ മുഖേന സമർപ്പിക്കണം. പരീക്ഷാഫലം ഫസ്റ്റ് സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റേയും പകർപ്പിന് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 31നകം അപേക്ഷിക്കണം. ഒന്നാംവർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, രണ്ടാംവർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, മൂന്നാം വർഷ ബിഎസ്സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീ ടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി നവംബർ ഏഴിനകം അപേക്ഷിക്കണം. പരീക്ഷ അഡ്മിറ്റ് കാർഡ് 29 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ് വെബ് സൈറ്റിൽ ലഭ്യമാണ്. പരീക്ഷാ തിയതി രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഒന്നാം വർഷ ബിഫാം ആയുർവേദ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|