ഒന്നാം സെമസ്റ്റർ യുജി സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്, 2015 മുതൽ പ്രവേശനം) ബിഎ/ ബിഎസ് സി/ ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍/ ബികോം/ ബിബിഎ/ ബിഎ മൾട്ടിമീഡിയ/ബിസി.എ/ബികോം ഓണേഴ്സ്/ബികോം വൊക്കേഷണൽ/ ബിഎസ്ഡബ്ല്യൂ/ ബിടിഎച്ച്എം/ ബിവിസി/ ബിഎംഎംസി/ ബിഎച്ച്എ/ ബികോം പ്രൊഫഷണൽ/ബിടിഎഫ്പി/ ബിവോക്/ ബിടിഎ/ ബിഎ വിഷ്വൽ കമ്യൂണിക്കേഷൻ/ബിഎ ഫിലിം ആൻഡ് ടെലിവിഷൻ/ബിഎ മൾട്ടിമീഡിയ/ബിഎ അഫ്സൽഉൽഉലമ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ എട്ട് വരെയും 170 രൂപ പിഴയോടെ നവംബർ 11 വരെയും ഫീസടച്ച് നവംബർ 13 വരെ രജിസ്റ്റർ ചെയ്യാം. 2015 പ്രവേശനക്കാർക്ക് ഇത് അവസാന അവസരമായിരിക്കും.
യാത്രയയപ്പ് നൽകി
കാലിക്കട്ട് സർവകലാശാലയിൽ നിന്ന് ഒക്ടോബറിൽ വിരമിക്കുന്നവർക്ക് സ്റ്റാഫ് വെൽഫയർ ഫണ്ടിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്നവർക്കുള്ള ഉപഹാരവും പ്രോവൈസ് ചാൻസലർ സമ്മാനിച്ചു. യു. മുരളീധരൻ (സെക്ഷൻ ഓഫീസർഎഫ്സി ആൻഡ് ഡി), കെ.എൻ. ഉഷ (അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ) എന്നിവരാണ് ഈ മാസം വിരമിക്കുന്നത്. രജിസ്ട്രാർ ഡോ. സി.എൽ. ജോഷി അധ്യക്ഷനായിരുന്നു. പരീക്ഷാ കണ്ട്രോളർ ഡോ. സി.സി. ബാബു, ഫിനാൻസ് ഓഫീസർ കെ.പി. മോഹൻ കൃഷ്ണൻ, സർവീസ് സംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.