ഒന്നാം സെമസ്റ്റർ എംഎ, എംകോം പരീക്ഷകൾ 12 മുതൽ തുടങ്ങും
ഒന്നാം സെമസ്റ്റർ എംഎ, എംഎച്ച്എം, എംഎജഐംസി, എംഎസ്ഡബ്ല്യു, എംടിടിഎം (2019 അഡ്മിഷൻ റെഗുലർ), എംഎസ്സി സിഎസ്എസ്, എംകോം സിഎസ്എസ് (2019 അഡ്മിഷൻ റഗുലർഅഫിലിയേറ്റഡ് കോളജുകൾ) പരീക്ഷ 12 മുതൽ തുടങ്ങും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ റെഗുലർ, 2017 2018 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (2019 അഡ്മിഷൻ റഗുലർ മാത്രം) യുജി നവംബർ 2019 പരീക്ഷ 13 മുതൽ ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
ഡോ. കെ.എൻ. രാജ് സെന്റർ സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർസ്റ്റേറ്റ് ഫിനാൻഷൽ റിലേഷൻസിലെ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് നവംബർ 2019 പരീക്ഷകൾ നവംബർ 18 മുതൽ ആരംഭിക്കും.
ഡോ. കെ.എൻ. രാജ് സെന്റർ സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർസ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിലെ മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് നവംബർ 2019 പരീക്ഷകൾ 27 മുതൽ ആരംഭിക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിവോക് ഫാഷൻ ടെക്നോളജി (2017 അഡ്മിഷൻ റെഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ തുടങ്ങും.
ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
മൂന്നും നാലും സെമസ്റ്റർ, രണ്ടാം വർഷ എംകോം (2017 അഡ്മിഷൻ റെഗുലർപ്രൈവറ്റ്) ജൂലൈ 2019 പരീക്ഷയുടെ വൈവാവോസി 11 മുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഒന്നും രണ്ടും സെമസ്റ്റർ, ഒന്നാം വർഷ എംകോം (പ്രൈവറ്റ്) സപ്ലിമെന്ററി പരീക്ഷകളെഴുതുന്ന വിദ്യാർഥികൾ ഉച്ചയ്ക്കു ശേഷമോ (വൈകുന്നേരം 4.30 വരെ) അതതു കേന്ദ്രങ്ങളിൽ വൈവ നടക്കുന്ന മറ്റു ദിവസങ്ങളിലോ ഹാജരാകണം. ടൈംടേബിൾ വെബ് സൈറ്റിൽ.
പരീക്ഷഫലം
2018 ഡിസംബർ, 2019 ജൂണ് മാസങ്ങളിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടന്ന മൂന്നും നാലും സെമസ്റ്റർ എംഎ ഇംഗ്ലീഷ്, മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിലെ നാലാം സെമസ്റ്റർ എംഎഡ് റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
അർധവാർഷിക അവതരണം
ഇന്ത്യൻ ലീഗൽ തോട്ടിലെ നിയമഗവേഷണവുമായി ബന്ധപ്പെട്ട അർധവാർഷിക അവതരണം 11, 12 തീയതികളിൽ രാവിലെ 10നു പഠനവകുപ്പിൽ നടക്കും.
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എല്ലാ ഗവേഷകരും പരിപാടിയിൽ പങ്കെടുക്കണം.