ഗാന്ധിജി: ജീവിതം, ദർശനം, കാലം എന്ന വിഷയത്തിൽ കാലിക്കട്ട് സർവകലാശാലാ ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്റർ കൊളീജിയറ്റ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 30ന് രാവിലെ പത്തിന് സർവകലാശാലാ കോമേഴ്സ് പഠനവകുപ്പ് ഹാളിലാണ് ക്വിസ്. സർവകലാശാലയ്ക്ക് കീഴിലെ കോളജുകൾക്കും സർവകലാശാലാ പഠനവകുപ്പുകൾക്കും പങ്കെടുക്കാം. ഒരു കോളജിൽ നിന്ന് രണ്ട് വിദ്യാർഥികൾ അടങ്ങുന്ന ഒന്നിൽ കൂടുതൽ ടീമുകൾ ആവാം. പ്രഥമ റൗണ്ട് മത്സരം എഴുത്തുപരീക്ഷയായിരിക്കും. ഇതിൽ കൂടുതൽ മാർക്ക് നേടുന്ന പത്ത് ടീമുകൾക്ക് ഫൈനൽ റൗണ്ടിൽ മത്സരിക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 10,000, 7,000, 5,000 രൂപ കാഷ് അവാർഡും ട്രോഫിയും ലഭിക്കും. ഫൈനൽ റൗണ്ടിലെ എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകൾ നൽകും. ടീമുകൾ കോളജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം സഹിതം ഹാജരാകണം. 25നകം ഇമെയിൽ (
[email protected] )/ വാട്സ്ആപ്പ്/ എസ്എംഎസ് (9400769445/9895931051) വഴി രജിസ്റ്റർ ചെയ്യണം.
എൻഎസ്എസ് എംപാനൽഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്: കംപ്യൂട്ടർ അസിസ്റ്റന്റ് പ്രായോഗിക പരീക്ഷ എൻഎസ്എസ് എംപാനൽഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിച്ചവരിൽ യോഗ്യരായവർക്ക് കംപ്യൂട്ടർ പരിജ്ഞാനം അളക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ 16ന് രാവിലെ ഒന്പതിന് സർവകലാശാലാ കംപ്യൂട്ടർ സയൻസ് പഠനവകുപ്പിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ.
12ലെ എംഎ അറബിക് പരീക്ഷ മാറ്റി 12ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം പ്രീവിയസ്/ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പേപ്പർ8 204 (പി)ഹദീസ് ലിറ്ററേച്ചർ ഫസ്റ്റ് അപ്പിയറൻസ്/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
മൂന്നാം സെമസ്റ്റർ പി.ജി ഹാൾടിക്കറ്റ് 18ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പിജി (സിയുസിബിസിഎസ്എസ്) നവംബർ 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് 11 മുതൽ വെബ്സൈറ്റിൽ ലഭ്യമാവും.
പരീക്ഷാ അപേക്ഷ ഒന്പതാം സെമസ്റ്റർ ബിആർക് 2012 സ്കീം2012 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2004 സ്കീം2010, 2011 പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് നവംബർ 23 വരെ രജിസ്റ്റർ ചെയ്യാം. 2010 പ്രവേശനക്കാർക്ക് ഇത് അവസാന അവസരമായിരിക്കും.
പരീക്ഷാഫലം വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സൽഉൽഉലമ (സിസിഎസ്എസ്) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം 23നകം ലഭിക്കണം.
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സൽഉൽഉലമ (സിസിഎസ്എസ്) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം 23നകം ലഭിക്കണം.
നാലാം സെമസ്റ്റർ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/ പ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം എംഎഡ് ഒന്ന് (ഡിസംബർ 2018), മൂന്ന് (നവംബർ 2018) സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.