ഓഫ് കാന്പസ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം; പരീക്ഷകൾ 13 മുതൽ
13 മുതൽ ആരംഭിക്കുന്ന പരീക്ഷകളുടെ ഓഫ് കാന്പസ് പരീക്ഷ കേന്ദ്രങ്ങൾ പുനഃക്രമീകരിച്ചു.
വിശദവിവരം വെബ്സൈറ്റിൽ.
ഓഫ് കാന്പസ് ഹാൾടിക്കറ്റ്
13 മുതൽ തുടങ്ങുന്ന ഓഫ് കാന്പസ് സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ഹാൾടിക്കറ്റ് പരീക്ഷകേന്ദ്രത്തിൽ.
(പരീക്ഷ കേന്ദ്രങ്ങൾ വെബ്സൈറ്റിൽ) വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി പരീക്ഷയ്ക്ക് എത്തണം.
04812733665: എംബിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിടിഎസ്, ബിഎഫ്ടി, ബിഎൽഐഎസ്സി, ബിഎ ആനിമേഷൻ, എൽഎൽഎം സെമസ്റ്റർ; 04812733663: ബികോം; 04812733667 : ബിബിഎ, ബിസിഎ, എൽഎൽഎം ആനുവൽ, എംഎ ഇംഗ്ലീഷ്, എംഎസ്സി മാത്തമാറ്റിക്സ്, എംകോം, എംസിഎ, എംഎ സോഷ്യോളജി, എംഎസ്സി ഐടി ആൻഡ് സിസി
മൂല്യനിർണയം
2019 ജൂണിലെ മൂന്ന്, നാല് സെമസ്റ്റർ പിജി പ്രൈവറ്റ് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി ഉത്തരവ് ലഭിച്ച അധ്യാപകർ 11 മുതൽ 16 വരെ മേഖലാ ക്യാന്പുകളിൽനിന്ന് ഉത്തരക്കടലാസ് കൈപ്പറ്റണം.
ഫോണ്: പാലാ: 9496322760, കോട്ടയം: 9544131129, ചങ്ങനാശ്ശേരി: 7907460611, കോഴഞ്ചേരി: 730627 2007, തൃപ്പൂണിത്തുറ: 8078372319, ആലുവ: 9947176240, മൂവാറ്റുപുഴ: 9946554827, കട്ടപ്പന: 8281319301.
എംഎ (പ്രൈവറ്റ്) വൈവാവോസി
12ന് നടക്കുന്ന എംഎ ഇക്കണോമിക്സ് (പ്രൈവറ്റ്) പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷയ്ക്കു ഹാജരാകാനുള്ള വിദ്യാർഥികൾക്കു നാലാം സെമസ്റ്റർ ജൂലൈ 2019 പരീക്ഷയുടെ 11ലെ വൈവാവോസിക്കു ഹാജരാകാം.
14ന് നടക്കുന്ന എംഎ ഹിസ്റ്ററി (പ്രൈവറ്റ്) പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷയ്ക്കു ഹാജരാകാനുള്ള വിദാർഥികൾക്കു നാലാം സെമസ്റ്റർ ജൂലൈ 2019 പരീക്ഷയുടെ 15ലെ വൈവവോസിക്കു ഹാജരാകാം.
പരീക്ഷാഫലം
2019 സെപ്റ്റംബറിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഫിൽ കംപ്യൂട്ടർ സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി. (ഓണേഴ്സ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മത്സര പരീക്ഷാപരിശീലനം
ബാങ്കുകളിലേക്ക് ഐബിപിഎസ് നടത്തുന്ന മത്സര പരീക്ഷകൾക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കന്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയ്ക്കും തയാറെടുക്കുന്നവർക്കു തീവ്രപരിശീലന പരിപാടി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ.
ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 04812731025, 7559940413.
...