University News
കാ​ലി​ക്ക​ട്ടി​ൽ ഫീ​സ​ട​ക്കാ​ൻ ഇ​നി എ​സ്ബി​ഐ ഇ-​പേ യും
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഫീ​സ​ട​ക്കാ​ൻ ഇ​നി മു​ത​ൽ എ​സ്ബി​ഐ ഇ​പേ വ​ഴി സാ​ധി​ക്കും.

ഏ​ത് ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു​ള്ള​വ​ർ​ക്കും ഇ​ങ്ങ​നെ ഫീ​സ​ട​ക്കാ​ൻ ക​ഴി​യും. ഇ​പേ പ​ദ്ധ​തി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡെ​ബി​റ്റ്/​ക്ര​ഡി​റ്റ് കാ​ർ​ഡു​ക​ൾ സ്വൈ​പ്പ് ചെ​യ്യാ​തെ ത​ന്നെ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്ന യോ​നോ കാ​ഷ് കൗ​ണ്ട​റും കാ​ലി​ക്ക​ട്ടി​ൽ പ​രീ​ക്ഷാ​ഭ​വ​ന​ടു​ത്ത് തു​റ​ന്നു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​സ്ബി​ഐ ബ്രാ​ഞ്ചി​ൽ ഇ​പെ​യ്മെ​ന്‍റി​നും മ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ര​ണ്ട് കി​യോ​സ്ക്കു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വാ​ഴ്സി​റ്റി​യി​ൽ ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ഘോ​ഷം തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 14 മു​ത​ൽ 21 വ​രെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ലൈ​ബ്ര​റി വാ​രാ​ഘോ​ഷം പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് കൗ​ണ്‍​സി​ലി​ലേ​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ നോ​മി​നേ​ഷ​ൻ ല​ഭി​ച്ച മു​ൻ ലൈ​ബ്ര​റി വ​കു​പ്പ് മേ​ധാ​വി പ്രൊ​ഫ.​എം.​പ​ര​മേ​ശ്വ​ര​നെ ആ​ദ​രി​ച്ചു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ, പ്രൊ​ഫ. വാ​സു​ദേ​വ​ൻ, പ്ര​ശാ​ന്ത്, ഷാ​ജി വി​നോ​ദ്, ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ, ക​ദീ​ജ, രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്നു

തേ​ഞ്ഞി​പ്പ​ലം: 2018ലെ ​പ്ര​ള​യം: മ​നു​ഷ്യ പ​രി​ശ്ര​മ​ത്തി​ന്‍റെ വി​ജ​യം എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10.30ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ.​എം.​എ​സ് സെ​മി​നാ​ർ കോ​പ്ല​ക്സി​ൽ ഫ്രോ​ണ്ടി​യ​ർ ല​ക്ച​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പാ​ണ് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ മെം​ബ​ർ സെ​ക്ര​ട്ട​റി​യും ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ. ​ശേ​ഖ​ർ ലൂ​ക്കോ​സ് കു​ര്യാ​ക്കോ​സാ​ണ് പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.