ദേശീയ ലൈബ്രറി വാരാഘോഷ പരിപാടികളുടെ ഭാഗമായി സർവകലാശാല ലൈബ്രറിയും മധുമതി എൻഡോവ്മെന്റ് കമ്മിറ്റിയും ചേർന്ന് ലൈബ്രറി അംഗങ്ങൾക്കായി 25ന് ഉച്ചയ്ക്ക് 2.30ന് ഉപന്യാസ മത്സരം നടത്തും. വായനയുടെ വിവിധ വശങ്ങളെ അധികരിച്ചുകൊണ്ടുളള ഉപന്യാസ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയികളാകുന്നവർക്ക് മധുമതി എൻഡോവ്മെന്റ് കാഷ് അവാർഡ് നൽകും. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ലൈബ്രറി അംഗങ്ങൾ തങ്ങളുടെ വിശദവിവരങ്ങൾ 23ന് വൈകുന്നേരം നാലിന് മുന്പ് സർവകലാശാല ലൈബ്രേറിയനെ അറിയിക്കണം. ഫോണ്: 0471 2453791, 9995558879, Email:
[email protected]