ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിസിഎ ഡിഗ്രി പരീക്ഷകളുടെ (2017 അഡ്മിഷൻ വിദൂരവിദ്യാഭ്യാസം) പ്രാക്ടിക്കൽ 26 മുതൽ പാളയത്തുളള വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ 28, 29 തീയതികളിൽ. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 26, 27 തീയതികളിൽ. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
26 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ (2013 സ്കീം) ബിടെക് സപ്ലിമെന്ററി, 27 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെന്ററി (2008 സ്കീം) എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഡിസംബർ ഒമ്പതിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (ത്രിവത്സര എൽഎൽബി) പരീക്ഷയ്ക്ക് (2013 അഡ്മിഷൻ മാത്രം) ഫീസടയ്ക്കാനുളള തീയതി 27 വരെ നീട്ടി.
ജനുവരി ഏഴിന് ആരംഭിക്കുന്ന അവസാന വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് ഡിസംബർ 12 വരെയും 150 രൂപ പിഴയോടെ ഡിസംബർ 16 വരെയും 400 രൂപ പിഴയോടെ ഡിസംബർ 17 വരെയും അപേക്ഷിക്കാം. 2003 മുതൽ 2009 വരെ അഡ്മിഷൻ നേടിയിട്ടുള്ളവർ അധികഫീസ് നൽകേണ്ട താണ്.
ജനുവരിയിൽ ആരംഭിക്കുന്ന എംസിഎ (2011 സ്കീം) അഞ്ച്, നാല്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ 25 ന് ആരംഭിക്കും. ഡിസംബർ രണ്ടു വരെയും 150 രൂപ പിഴയോടെ ഡിസംബർ നാലു വരെയും 400 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
ബിഎൽഐഎസ്സി (2017 അഡ്മിഷൻ വിദൂരവിദ്യാഭ്യാസം) സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുളള അവസാന തീയതി 30.
സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ് സംഘടിപ്പിക്കുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിലേയ്ക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി 30 വരെ നീട്ടി. വിശദവിവരങ്ങൾക്ക് 0471 2386325 എന്ന നന്പറിൽ ബന്ധപ്പെടുക.
സന്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ (2019 20 അഡ്മിഷൻ) ബിരുദാനന്തര ബിരുദ ക്ലാസുകൾ, എംകോം, എംബിഎ, എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ ഒഴികെയുളള വിദ്യാർഥികളുടെ സന്പർക്ക ക്ലാസുകൾ 23 മുതൽ ശനി, ഞായർ ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.