മൂന്നാം സെമസ്റ്റർ ബിഎ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി - ചെണ്ട, മദ്ദളം പ്രാക്ടിക്കൽ ഡിസംബർ രണ്ടുമുതൽ
2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ മൂന്നാം സെമസ്റ്റർ ബിഎ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി ചെണ്ട, മദ്ദളം സിബിസിഎസ് കോർ, കോംപ്ലിമെന്ററി (റെഗുലർ, റീഅപ്പിയറൻസ്), സിബിസിഎസ്എസ് (ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, മേഴ്സി ചാൻസ്), അഞ്ചാം സെമസ്റ്റർ സിബിസിഎസ് (കോർ, ഓപ്പണ് കോഴ്സ് റെഗുലർ), സിബിസിഎസ്എസ് (റീഅപ്പിയറൻസ്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, മേഴ്സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ഡിസംബർ രണ്ടുമുതൽ 12 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
നാലാം സെമസ്റ്റർ എംഎ സോഷ്യോളജി (പ്രൈവറ്റ് രജിസ്ട്രേഷൻ) ജൂലൈ 2019 പരീക്ഷയുടെ വൈവവോസി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന നാലാം സെമസ്റ്റർ എൽഎൽബി ത്രിവത്സരം (നാലു പിഎം ഒന്പതു പിഎം റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, മലയാളം (2018 2020 സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജെആർഎഫ് ഇന്റർവ്യൂ
സ്കൂൾ ഓഫ് ബയോസയൻസസിൽ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പ്രോജക്ടിലെ ജെആർഎഫ് ഒഴിവിലേക്കു വോക്ഇൻഇന്റർവ്യൂ നടത്തും. രണ്ട് ഒഴിവാണുള്ളത്. 27നാണ് ഇന്റർവ്യൂ. വിശദവിവരം വെബ്സൈറ്റിൽ.