University News
ചോ​ദ്യ​പേ​പ്പ​ർ അ​പാ​ക​ത: കാ​ലി​ക്ക​ട്ടി​ൽ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി
തേ​ഞ്ഞി​പ്പ​ലം: ചോ​ദ്യ​പേ​പ്പ​ർ അ​ച്ച​ടി​യി​ലെ അ​പാ​ക​ത​യെ തു​ട​ർ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​രു​ദ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. ഈ ​മാ​സം 28ന് ​തീ​രു​മാ​നി​ച്ച മൂ​ന്നാം സെ​മ​സ്റ്റ​റി​ലെ റീ​ഡിം​ഗ് അ​റ​ബി​ക് ലി​റ്റ​റേ​ച്ച​ർ, അ​പ്ലൈ​ഡ് അ​റ​ബി​ക് ഗ്രാ​മ​ർ, റീ​ഡിം​ഗ് അ​റ​ബി​ക് ലി​റ്റ​റേ​ച്ച​ർ, മീ​ഡി​യ പ​ബ്ലി​ഷിം​ഗ്, കം​പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സ്, ഡി​ജി​റ്റ​ൽ ഫോ​ട്ടോ​ഗ്രാ​ഫി, കം​പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സ് പ​രീ​ക്ഷ​ക​ളാ​ണ് പ​രീ​ക്ഷാ ക​ണ്‍​ടോ​ള​ർ ഡോ. ​സി.​സി ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം റ​ദ്ദാ​ക്കി​യ​ത്.

തെ​ര​ഞ്ഞെ​ടു​ത്ത് ഉ​ത്ത​ര​മെ​ഴു​തേ​ണ്ട ചോ​ദ്യ​ങ്ങ​ളി​ൽ ബ്രാ​ക്ക​റ്റി​ൽ ന​ൽ​കി​യ​വ​യി​ൽ ശ​രി​യാ​യ​വ മ​ന​സി​ലാ​കു​ന്ന ത​ര​ത്തി​ൽ അ​ച്ച​ടി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രീ​ക്ഷ​ക​ൾ ത​ന്നെ റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ പു​തി​യ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ത​യാ​റാ​ക്കി​യ ശേ​ഷം മ​റ്റൊ​രു ദി​വ​സം ന​ട​ത്തും. എ​ന്നാ​ൽ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

കാ​ലി​ക്ക​ട്ടി​ൽ അ​ക്വാ​റ്റി​ക് കോം​പ്ല​ക്സ് പ്ര​വ​ർ​ത്ത​നം ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ന്‍റെ പ്ര​വ​ർ​ത്ത​നം ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ തു​ട​ങ്ങും. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ൽ നി​യ​മി​ത​രാ​യ വ​നി​ത,പു​രു​ഷ കോ​ച്ചു​മാ​ർ, ലൈ​ഫ് ഗാ​ർ​ഡ്, മാ​നേ​ജ​ർ, സ്വീ​പ്പ​ർ​മാ​ർ തു​ട​ങ്ങി​യ ഏ​ഴു ജീ​വ​ന​ക്കാ​ർ​ക്കും നീ​ന്ത​ൽ​ക്കു​ളം ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി. നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ റേ​സിം​ഗ് ലൈ​നു​ക​ൾ, വാ​ട്ട​ർ പോ​ളോ ഗോ​ൾ പോ​സ്റ്റ് , ലൈ​ഫ് ഗാ​ർ​ഡ് സ്റ്റാ​ൻ​ഡ്, ലൈ​ഫ് ജാ​ക്ക​റ്റ് തു​ട​ങ്ങി​യ പ​രി​ശീ​ല​ന,സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നെ​ത്തി.

ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ​ക്കും ത​ദ്ദേ​ശീ​യ​രാ​യ​വ​ർ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നും ഫീ​സ് മു​ഖേ​ന അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള നീ​ന്ത​ൽ​ക്കു​ളം അ​നു​വ​ദി​ക്കാ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നം. സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കാ​യി​ക വി​ഭാ​ഗ​ത്തി​നു കൈ​മാ​റും.
More News