ഡിസംബർ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എംബിഎ ഡിസംബർ 2019 (2014 & 2018 സ്കീം) പരീക്ഷ ഡിസംബർ 19 ലേക്കും, 2020 ജനുവരി 22ന് നടത്താൻ നിശ്ചയിച്ചിരുന്ന 2018 സ്കീം “Sales and Distribution Management” എന്ന വിഷയം 2020 ജനുവരി 24 ലേക്കും മാറ്റിവച്ചു.
ടൈംടേബിൾ
2019 ഡിസംബർ നാലിന് നടത്താൻ തീരുമാനിച്ചിരുന്ന എട്ടാം സെമസ്റ്റർ ബിടെക് (2013 സ്കീം)ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ Embeded System എന്ന പരീക്ഷ ഡിസംബർ 11 ലേക്ക് മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2020 ജനുവരി ഒന്‍പത്, ഫെബ്രുവരി നാല് തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എംഎ/എംഎസ്സി/എംകോം റെഗുലർ (2018 അഡ്മിഷൻ), സപ്ലിമെന്ററി (2017 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 16 വരെയും 150 രൂപ പിഴയോടെ ഡിസംബർ 19 വരെയും 400 രൂപ പിഴയോടെ ഡിസംബർ 23 വരെയും ഓണ്‍ലൈനായി ഡിസംബർ രണ്ടു മുതൽ അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രം
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം കാര്യവട്ടം ഓൾഡ് ഓറിയന്റൽ ലാംഗ്വേജ് ബ്ലോക്കിലേക്ക് മാറ്റിയതിനാൽ എസ്ഡിഇ, പാളയം സെന്ററിൽ പിജി (എസ്ഡിഇ) നാലാം സെമസ്റ്റർ, എംബിഎ, രണ്ടാം സെമസ്റ്റർ മേഴ്സിചാൻസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഡിസംബർ രണ്ടു മുതലുള്ള പരീക്ഷകൾ കാര്യവട്ടം ഓൾഡ് ഓറിയന്റൽ ലാംഗ്വേജ് ബ്ലോക്കിൽ എഴുതണം.