University News
പബ്ലിക് റിലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ജേര്‍ണലിസം ആന്‍റ് മാസ് കമ്യൂണിക്കേഷന്‍ പഠനവകുപ്പില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ കോഴ്സിന് ഡിസംബര്‍ പത്ത് വരെ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍ . ഫോണ്‍ : 0494 2407361, 2407385.

ബിആര്‍ക് പുനഃപരീക്ഷ

ജൂലൈ 26ന് നടത്തിയ നാലാം സെമസ്റ്റര്‍ ബിആര്‍ക് റഗുലര്‍ പേപ്പര്‍ എ.ആര്‍ 17 45തിയറി ഓഫ് സ്ട്രക്ചേഴ്സ്3 (2017 സ്‌കീം2017 പ്രവേശനം) പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഡിസംബര്‍ ഒമ്പതിന് 9.30ന് നടക്കും. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.

പരീക്ഷാ അപേക്ഷ

ത്രിവത്സര എല്‍എല്‍ബി (2008 സ്‌കീം) രണ്ട്, നാല്, ആറ് സെമസ്റ്റര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 16 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും ഫീസടച്ച് ഡിസംബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി സുവോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 13 വരെ അപേക്ഷിക്കാം.

ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി ഹ്യൂമണ്‍ ഫിസിയോളജി, എംഎസ്‌സി മൈക്രോബയോളജി, എംഎസ്‌സി ബയോകെമിസ്ട്രി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .

ശില്‍പശാലയില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം

സിഎച്ച് മുഹമ്മദ് കോയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഏകദിന അക്കഡേമിക് നീതിശാസ്ത്ര ശില്‍പശാല സംഘടിപ്പിക്കുന്നു. കോളജ് ലൈബ്രേറിയന്‍മാര്‍ക്ക് അക്കഡേമിക് നീതിശാസ്ത്രത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും, പ്ലാജിയാരിസം പരിശോധിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനുമാണ് ശില്‍പശാല. ഏഴിന് നടക്കുന്ന ശില്‍പശാലയില്‍ 40 പേര്‍ക്കാണ് പ്രവേശനം. സര്‍വകലാശാലാ ഇന്‍സ്റ്റന്‍റ് വെബ്പെയ്മെന്‍റ് സിസ്റ്റം വഴി ഓണ്‍ലെനായി ഫീസ് അടക്കണം. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ഫീസ് അടച്ചതിന്‍റെ രസീതി ശില്പശാലയിൽ പങ്കെടുക്കുന്ന സമയത്ത് ഹാജരാക്കണം. ഫോണ്‍ : 9447332612

ത്രിദിന ശില്‍പശാല

ഫിസിക്സ് പഠനവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 27 മുതല്‍ 29 വരെ ആര്യഭട്ട ഹാളില്‍ കംപ്യൂട്ടര്‍ ഇന്‍റര്‍ഫേസ്ഡ് സയന്‍സ് എക്സ്പിരിമെന്‍റ്സ് എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങള്‍ , പൈതണ്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് എന്നിവ പ്രധാന വിഷയങ്ങളായിരിക്കും.


ശില്‍പശാല

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രധാന സര്‍വകലാശാലകളില്‍ ഉപരിപഠന ഗവേഷണ സാധ്യതകളെക്കുറിച്ച് സര്‍വകലാശാല ചെയര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് റിസര്‍ച്ച്, കോഴിക്കോട് അക്കാഡമി ഓഫ് എക്സലന്‍സുമായി സഹകരിച്ച് ഗേറ്റ് വേ റ്റു യുഎഇ എന്ന പേരില്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എട്ടിന് ഒമ്പത് മണിക്ക് ആരംഭിക്കും.