ഡിസംബർ 5, 9, 11 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി കെമിസ്ട്രി (റെഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷനുകൾ) യഥാക്രമം 9, 11, 16 തീയതികളിലേക്ക് മാറ്റി. മറ്റ് വിഷയങ്ങൾക്കോ പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
സ്പോട്ട് അഡ്മിഷൻ
സംസ്കൃത കോളജിലെ എംഫിൽ സംസ്കൃതം (2019 2020) പ്രോഗ്രാമിൽ ഒഴിവുള്ള ഒരു എസ്സി/എസ്ടി സീറ്റിലേക്കുളള സ്പോട്ട് അഡ്മിഷൻ ആറിന് രാവിലെ 10ന് നടക്കും. യോഗ്യരായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സംസ്കൃത കോളജിൽ അന്നേ ദിവസം എത്തിച്ചേരണം.