10ന് ആരംഭിക്കുന്ന ബിആർക്ക് നാലാം സെമസ്റ്റർ, 11ന് ആരംഭിക്കുന്ന ബിആർക്ക് അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി (2013 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
സെഷണൽ ഇംപ്രൂവ്മെന്റ് ബിടെക് സപ്ലിമെന്ററി പരീക്ഷകളിൽ 40 മാർക്കോ അതിലധികമോ ലഭിച്ച 2013 സ്കീമിലെ (2013 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് മാത്രം) അവരുടെ സെഷണൽ മാർക്ക് ഇംപ്രൂവ് ചെയ്യുന്നതിനുളള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം 2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ ബികോം കൊമേഴ്സ് വിത്ത് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (138) (2013 അഡ്മിഷന് മുൻപ് മേഴ്സിചാൻസ് 2010 & 2011 അഡ്മിഷൻ, സപ്ലിമെന്ററി 2012 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16വരെ അപേക്ഷിക്കാം. 2019 ഓഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓണ്‍ലൈനായി 13നകം സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ് 2020 ജനുവരി 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകൾക്ക് 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രബന്ധങ്ങൾ ക്ഷണിക്കുന്നു യൂണിവേഴ്സിറ്റി റിസർച്ച് സ്റ്റുഡന്റ്സ് യൂണിയൻ ഐക്യുഎസിയുമായി സഹകരിച്ച് നടത്തുന്ന മൂന്ന് ദിവസത്തെ ദേശീയ സെമിനാറിനായി ഗവേഷകരിൽ നിന്ന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. 19, 20, 21 ദിവസങ്ങളിൽ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഭാഷ കല വിഷയങ്ങളിലായി നടത്തുന്ന സെമിനാറിൽ നിന്നുള്ള പ്രബന്ധങ്ങൾ ഐഎസ്ബിഎൻ നന്പറോട് കൂടി പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്:
[email protected]