ആറാം സെമസ്റ്റർ യുജി പരീക്ഷകൾക്ക് 17 വരെ അപേക്ഷിക്കാം
ആറാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2013നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 17 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.
വിശദവിവരംവെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2013നു മുന്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 17 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.
വിശദവിവരം വെബ്സൈറ്റിൽ.
സിബിസിഎസ്എസ് (ഒന്ന്, രണ്ട്, മൂന്ന്, മേഴ്സിചാൻസ്, അഞ്ചാം സെമസ്റ്റർ) സിബിസിഎസ്എസ് പരീക്ഷകൾക്ക് 2019ൽ സ്പെഷൽ ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ട. മേഴ്സി ചാൻസ് പരീക്ഷാഫീസിന്റെ ബാക്കി തുക അടച്ചശേഷം ഇരസീത് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
വൈവാവോസി
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി (2017 അഡ്മിഷൻ റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും 11 വരെയും 525 രൂപ പിഴയോടെ 12 വരെയും 1,050 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം.
പരീക്ഷഫലം
2019 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി സൈക്കോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് മൈക്രോബയോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ബിടെക് ഇന്റേണൽ റീഡു പരീക്ഷ
ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബിടെക് ഇന്റേണൽ റീഡു പരീക്ഷ ജനുവരി നാലു മുതൽ ഫെബ്രുവരി മൂന്നുവരെ കോളജുകളിൽ നടക്കും.