സെക്കൻഡ് സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷയ്ക്കു നാളെ മുതൽ 18 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 20 വരേയും സൂപ്പർഫൈനോടുകൂടി 23 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി ഡിഗ്രി (എംസിഎച്ച് & ഡിഎം) സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇന്നുമുതൽ 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഇരുപതുവരേയും സൂപ്പർഫൈനോടുകൂടി 24 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും എംഎച്ച്എ ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾക്കു 19 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 24 വരേയും സൂപ്പർ ഫൈനോടുകൂടി 28 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മൂന്നാംവർഷ ബിഎസ്സി എംആർടി ഡിഗ്രി സപ്ലിമെന്ററി (2016 & 2013 സ്കീം) പരീക്ഷയ്ക്ക് 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ഡിസംബർ 26 വരേയും സൂപ്പർഫൈനോടുകൂടി 28 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
റീ ടോട്ടലിംഗ് ഫലം
എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതിയിൽ മാറ്റം
20നു നടത്താൻ നിശ്ചയിച്ചിരുന്ന തേർഡ് ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015 സ്കീം) പരീക്ഷ 2020 ജനുവരി മൂന്നിലേക്കു മാറ്റിയിരിക്കുന്നു.
പരീക്ഷാ തിയതി
ജനുവരി ആറിനു തുടങ്ങുന്ന അവസാന വർഷ ബിഡിഎസ് ഡിഗ്രി പാർട്ട് 2 റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
27 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
30 ന് ആരംഭിക്കുന്ന ഒന്നാംവർഷ ഫാംഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.