എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് റെഗുലർ (2018 സ്കീം) പാർട്ട് 1 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പിക്കു പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനിൽ 24നകം അപേക്ഷിക്കണം.
പരീക്ഷാ അപേക്ഷ
ജനുവരു 16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷയ്ക്ക് ഇന്നുമുതൽ ജനുവരി മൂന്നുവരെ ഓൺലൈൻ രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ജനുവരി ആറുവരെയും സൂപ്പർഫൈനോടുകൂടി എട്ടുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
അഞ്ചാം സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ (2017 സ്കീം) പരീക്ഷക്ക് 24 വരെ ഓൺലൈൻ രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 27 വരെയും സൂപ്പർ ഫൈനോടുകൂടി 30 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മൂന്നാം സെമസ്റ്റർ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷയ്ക്കു 23 മുതൽ 2020 ജനുവരി എട്ടു വരെ ഓൺലൈൻ രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ജനുവരി പത്തുവരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 13 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 2 (2010 സ്കീം) പരീക്ഷയ്ക്കു 30 മുതൽ 2020 ജനുവരി 13 വരെ ഓൺലൈൻ രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ജനുവരി 15 വരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 17 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
17ന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.