University News
ക്രിസ്മസ് അവധി
കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ എല്ലാ അഫിലിയേറ്റഡ് കോളജുകളും സർവകലാശാലാ പഠനവകുപ്പുകളും സെന്‍ററുകളും ക്രിസ്മസ് അവധി കഴിഞ്ഞ് 30ന് രാവിലെ തുറക്കും.

ഒന്നാം സെമസ്റ്റർ പിജി ഹാൾടിക്കറ്റ്

കാലിക്കട്ട് സർവകലാശാല 31 മുതൽ ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ പിജി പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ക്രമപ്രകാരമല്ലാത്തതിനാലും അപൂർണമായതിനാലും തടഞ്ഞുവെച്ചിട്ടുള്ള ഹാൾടിക്കറ്റുകൾ അപാകതകൾ പരിഹരിച്ച് ക്രമപ്പെടുത്തേണ്ടതാണ്. സാധുവായ ഹാൾടിക്കറ്റുകൾ ഹാജരാക്കുന്ന വിദ്യാർഥികൾ മാത്രമേ പരീക്ഷ എഴുതുന്നുള്ളൂ എന്നത് അതത് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണമെന്ന് പരീക്ഷാ കണ്‍ട്രോളർ അറിയിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം, 2008 സ്കീം2014 പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷ ജനുവരി 24ന് ആരംഭിക്കും.

പരീക്ഷാഫലം

ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്‍റ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി എട്ട് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ആറാം സെമസ്റ്റർ ബിഎസ് സി/ ബിസിഎ (സിയുസിബിസിഎസ്‌എസ്) ഏപ്രിൽ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
More News