ഡെസർട്ടേഷൻ
തൃശൂർ:ആരോഗ്യ സർവകലാ ശാല മാർച്ചിൽ നടത്താനുദ്ദേശിക്കുന്ന രണ്ടാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ ഡെസർട്ടേഷൻ ജനുവരി 14 നു സർവകലാശാലയിൽ സമർപ്പിക്കാം. ഫൈനോടുകൂടി 21 വരെയും സമർപ്പിക്കാം.
പരീക്ഷാഫലം
തൃശൂർ:ആരോഗ്യ സർവകലാ ശാല അവസാന വർഷ എംഡി/എംഎസ് ആയുർവേദ ഡിഗ്രി റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 31നകം അപേക്ഷിക്കണം.