31 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബികോം എസ്ഡിഇ പരീക്ഷകൾക്ക് ഗവണ്മെന്റ് സംസ്കൃത കോളജ്, എസ്ഡിഇ പാളയം, ഗവണ്മെന്റ് ആർട്സ് കോളജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർഥികളും വിടിഎംഎൻഎസ്എസ് കോളജ്, ധനുവച്ചപുരത്തും എസ്എൻ കോളജ്, ചെന്പഴന്തി, സെന്റ് സേവ്യേഴ്സ് കോളജ്, തുന്പ, എസ്എൻ കോളജ്, വർക്കല എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർഥികളും എംജി കോളജ്, തിരുവനന്തപുരത്തും ഗവണ്മെന്റ് കോളജ് ഫോർ വിമൻ, വഴുതയ്ക്കാട്, ആൾ സെയിന്റ്സ് കോളജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർഥികളും എൻഎസ്എസ് കോളജ് ഫോർ വിമൻ, നീറമണ്‍കരയിലും ഗവണ്മെന്റ് കോളജ്, നെടുമങ്ങാട് അപേക്ഷിച്ച എല്ലാ വിദ്യാർഥികളും ക്രിസ്റ്റ്യൻ കോളജ്, കാട്ടാക്കടയിലും നാഷണൽ കോളജ്, മണക്കാട് അപേക്ഷിച്ച എല്ലാ വിദ്യാർഥികളും കെഎൻഎം ആർട്സ് ആന്‍ഡ് സയൻസ് കോളജ്, കാഞ്ഞിരംകുളത്തും കെയുസിടിഇ കുമാരപുരം അപേക്ഷിച്ച എല്ലാ വിദ്യാർഥികളും കെയുസിടിഇ കാര്യവട്ടത്തും എസ്എൻ കോളജ് ഫോർ വിമൻ, കൊല്ലം അപേക്ഷിച്ച എല്ലാ വിദ്യാർഥികളും എസ്എൻ കോളജ്, കൊല്ലത്തും എസ്എൻ കോളജ്, ചാത്തന്നൂർ അപേക്ഷിച്ച എല്ലാ വിദ്യാർഥികളും എസ്എൻ കോളജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റർ നം.852172255 മുതൽ 852173419 വരെയും 866181270 മുതൽ 866181447 വരെയുമുളള 196 വിദ്യാർഥികളും ബിജെഎം കോളേജ്, ചവറ അപേക്ഷിച്ച രജിസ്റ്റർ നന്പർ 852181212 മുതൽ 852181982 വരെയുളള 77 വിദ്യാർഥികളും ഡി.ബി കോളജ്, ശാസ്താംകോട്ടയിലും ടികെഎം ആർട്സ് ആന്‍ഡ് സയൻസ് കോളജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റർ നന്പർ 816181015 മുതൽ 816181278 വരെയും 866171125 മുതൽ 866173146 വരെയുളള 102 വിദ്യാർഥികൾ ശ്രീ വിദ്യാധിരാജ കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസ്, കരുനാഗപ്പള്ളിയിലും എസ്എൻ കോളജ്, പുനലൂർ, സെന്റ് ജോണ്‍സ് കോളജ്, അഞ്ചൽ, എൻഎസ്എസ് കോളജ്, നിലമേൽ എന്നിവിടങ്ങളിലെ എല്ലാ വിദ്യാർഥികളും ടികെഎം ആർട്സ് ആന്‍ഡ് സയൻസ് കോളജ്, കൊല്ലം അപേക്ഷിച്ച രജിസ്റ്റർ നന്പർ 866181087 മുതൽ 866181430 വരെയും 852171288 മുതൽ 852173367 വരെയുളളവരും സെന്റ്.ഗ്രിഗോറിയസ് കോളജ്, കൊട്ടാരക്കരയിലും എസ്ഡി കോളജ്, ആലപ്പുഴ, സെന്റ്.മൈക്കിൾസ് കോളജ്, ചേർത്തല, എൻഎസ്എസ് കോളജ്, ചേർത്തല എന്നിവിടങ്ങളിലെ എല്ലാ വിദ്യാർഥികളും എസ്എൻ കോളജ്, ചേർത്തലയിലും പരീക്ഷ എഴുതേണ്ട താണ്.
31 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിബിഎ (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ) പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലും (എസ്ഡിഇ) കൊല്ലം, ആലപ്പുഴ ജില്ലകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം ടികെഎം കോളജിലും പരീക്ഷ എഴുതേണ്ട താണ്. ഡൗണ്‍ലോഡ് ചെയ്ത ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖയുമായി അതാത് പരീക്ഷാകേന്ദ്രത്തിൽ എത്തേണ്ട താണ്.
ടൈംടേബിൾ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ ജനുവരി മൂന്നി ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിടെക് റെഗുലർ (2018 സ്കീം) 10 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബിടെക് റെഗുലർ (2013 സ്കീം 2016 അഡ്മിഷൻ വിദ്യാർഥികൾക്ക് മാത്രം) എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
17, 18 തീയതികളിൽ നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പ്രാക്ടിക്കൽ പരീക്ഷകൾ 31, ജനുവരി ഒന്ന് തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തുന്നതാണ്.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് സിബിസിഎസ്എസ് നടത്തിയ (2013 അഡ്മിഷന് മുൻപ് 2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) മൂന്നാം സെമസ്റ്റർ, നാലാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആന്‍ഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ബിഎസ്സി കെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241) പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജനുവരി നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സെഷണൽ മാർക്ക് മെച്ചപ്പെടുത്താം
ബിആർക്ക് സപ്ലിമെന്ററി പരീക്ഷകളിൽ 40 മാർക്കോ അതിലധികമോ ലഭിച്ച 2013 സ്കീമിലെ (2013 അഡ്മിഷൻ വിദ്യാർഥികൾക്കു മാത്രം) സെഷണൽ മാർക്ക് ഇംപ്രൂവ് ചെയ്യുന്നതിനുളള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.