അസിസ്റ്റന്റ് പ്രൊഫസർ (റഷ്യൻ) ഡെപ്യൂട്ടേഷൻ നിയമനം
അസിസ്റ്റന്റ് പ്രഫസർ (റഷ്യൻ) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന്, യുജിസി റഗുലേഷൻ അനുശാസിക്കുന്ന യോഗ്യതയുള്ള സർവകലാശാല/ ഗവണ്മെന്റ്/ എയ്ഡഡ് കോളജ് അധ്യാപകരിൽ നിന്നും ബയോഡാറ്റയും സ്ഥാപന മേധാവിയുടെ സമ്മതപത്രവും ചേർത്ത് അപേക്ഷ ക്ഷണിച്ചു. അപേക്ഷ രജിസ്ട്രാർ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ജനുവരി 15നകം ലഭിക്കണം.
ഒന്നാം സെമസ്റ്റർ യുജി പരീക്ഷാ അപേക്ഷ: തിയതി നീട്ടി
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ/ ബിഎ മൾട്ടിമീഡിയ/ബിഎ അഫ്സൽഉൽഉലമ (സിബിസിഎസ്എസ്) റഗുലർ പരീക്ഷക്ക് പിഴകൂടാതെ ജനുവരി മൂന്ന് വരെയും 170 രൂപ പിഴയോടെ ജനുവരി ആറ് വരെയും ഫീസടച്ച് ജനുവരി ഏഴ് വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, എക്സാമിനേഷൻ ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട് 673 635 എന്ന വിലാസത്തിൽ ലഭിക്കണം.
എംഎ അറബിക് കംപ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷ
വിദൂരവിദ്യാഭ്യാസം ഒന്നാം വർഷ എംഎ അറബിക് മെയ് 2019 പരീക്ഷയുടെ ഭാഗമായ കംപ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷ (കംപ്യൂട്ടർ അപ്ലിക്കേഷൻ വിത്ത് അറബിക് സോഫ്റ്റ്വെയർ) ജനുവരി ആറ് മുതൽ 16 വരെ തിരൂർ തുഞ്ചൻ ഗവണ്മെന്റ് കോളജിൽ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.