തേർഡ് പ്രഫഷണൽ ബിഎഎംഎസ് പാർട്ട് 2 സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം, ഫൈനൽ പ്രഫഷണൽ ബിഎഎംഎസ് സപ്ലിമെന്ററി (2012 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജനുവരി നാലിനകം അപേക്ഷിക്കണം.
മെഡിക്കൽ പിജി ഡിഗ്രി/ഡിപ്ലോമ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏഴിനകം അപേക്ഷിക്കണം.
ഒന്നാം വർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010&2012 സ്കീം) പരീക്ഷാഫലം, ഒക്ടോബറിൽ നടത്തിയ അവസാന വർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 &2012 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഒൻപതിനകം അപേക്ഷിക്കണം.
പരീക്ഷാ തിയതി
ആറിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.