അസിസ്റ്റന്റ് പ്രഫസര്‍ കരാര്‍ നിയമനം: വാക്-ഇന്‍-ഇന്റര്‍വ്യൂ
തേഞ്ഞിപാലം: വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് ഹിന്ദി, മാത്തമാറ്റിക്സ്, സംസ്കൃതം, ഹിസ്റ്ററി, അഫ്സല് ഉല്‍ഉലമ എന്നീ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി മൂന്നിന് വാക്ഇന്‍ഇന്റര്‍വ്യൂ നടത്തും. ഉച്ചയ്ക്ക് ശേഷം രണ്ടിന് യോഗ്യത, പ്രവര്‍ത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം ഹാജരാകണം. ഒഴിവുകളുടെ എണ്ണം, റിസര്‍വേഷന്‍ ടേണ്‍ തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ (www.sdeuoc.ac.in ).
എല്‍എല്‍ബി മൂല്യനിര്‍ണയ ക്യാമ്പ്: ക്ലാസുകള്‍ക്ക് അവധി
തേഞ്ഞിപാലം: നവംബറില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (പഞ്ചവത്സരം), ആറാം സെമസ്റ്റര്‍ എല്‍എല്‍ബി (ത്രിവത്സരം) പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 30, 31, ജനുവരി ഒന്ന്, മൂന്ന് തിയതികളില്‍ തൃശൂര്‍, കോഴിക്കോട് ഗവണ്മെന്റ് ലോ കോളജുകളില്‍ നടക്കും. ഈ ദിവസങ്ങളില്‍ സര്‍വകലാശാലയ്ക്ക് കീഴില ലോ കോളജുകളില്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. പാനലില്‍ ഉള്‍പ്പെട്ട ലോ കോളജ് അധ്യാപകര്‍ ചെയര്മാന്മാരുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.