ജനുവരി 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം 2017 ആന്റ് 2018 അഡ്മിഷൻ) റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
ജനുവരി 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം 2017 അഡ്മിഷൻ) പരീക്ഷയ്ക്ക് ഗവ.ആർട്സ് കോളജ്, തിരുവനന്തപുരം കേന്ദ്രമായി അപേക്ഷിച്ചവർ വിദൂര വിദ്യാഭ്യാസ കേന്ദ്രം (എസ്ഡിഇ) കാര്യവട്ടത്തും മറ്റു സെന്ററുകളിൽ അപേക്ഷിച്ചവർ അതാതു സെന്ററുകളിലും പരീക്ഷ എഴുതേണ്ട താണ്. പരീക്ഷയ്ക്ക് ഡൗണ്‍ലോഡ് ചെയ്ത ഹാൾടിക്കറ്റും തിരിച്ചറിയൽ കാർഡും ഹാജരാക്കേണ്ട താണ്.
തീയതി നീട്ടി
2020 22 അധ്യയന വർഷത്തെ (2019 അഡ്മിഷൻ) ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലമ/ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് (കോഓപ്പറേഷൻ) വാർഷിക കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷനുളള അവസാന തീയതി ജനുവരി 31 വരെ നീട്ടി. രജിസ്ട്രേഷൻ ഫീസിന് പുറമേ ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലമ/ബികോം അഡീഷണൽ ഇലക്ടീവ് (കോഓപ്പറേഷൻ) കോഴ്സുകൾക്ക് 2625/ രൂപ പിഴയും ബിബിഎ കോഴ്സിന് 3150/ രൂപ പിഴയും അടയ്ക്കേണ്ട താണ്.